ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്; രണ്ടു പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്
വാഷിങ്ടൺ: അമെരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ രണ്ടുപേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിയും മുൻ പൊലീസ് ഉദ‍്യോഗസ്ഥയുടെ മകനുമായ ഫീനിക്സ് ഇക്നറിനെ (20) പൊലീസ് കസ്റ്റഡിയിലെടുത്തു.
പരുക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം. ആക്രമണത്തിന്‍റെ കാരണം വ‍്യക്തമല്ല. വിദ‍്യാർഥികൂടിയായ പ്രതി സർവീസ് റിവോൾവർ ഉപയോഗിച്ചാണ് വെടിയുതിർത്തത്.