ഇന്ത്യ-യുഎസ് താരിഫ് യുദ്ധം: ട്രംപിനെ ന്യായീകരിച്ച് സെലൻസ്കി
file photo
കീവ്: ഇന്ത്യയ്ക്കെതിരായ തിരിച്ചടി തീരുവയിൽ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ ന്യായീകരിച്ച് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലൻസ്കി. യുഎസ് മാധ്യമമായ എബിസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സെലൻസ്കി ട്രംപിന്‍റെ തീരുമാനത്തെ ന്യായീകരിച്ചത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയുടെ മേൽ ട്രംപ് നികുതി ചുമത്തിയത് തെറ്റല്ലെന്ന അഭിപ്രായമാണ് സെലൻസ്കി മുന്നോട്ട് വച്ചത്. റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധത്തിന് ട്രംപ് ഒരുങ്ങുന്നതിനിടെയാണ് സെലൻസ്കിയുടെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചു ചോദിച്ചപ്പോഴാണ് റഷ്യയുമായി വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കു മേൽ അധിക തീരുവ ചുമത്തിയ യുഎസ് നയം ശരിയാണെന്ന് സെലൻസ്കി ന്യായീകരിച്ചത്.