യുദ്ധമല്ല വേണ്ടത് സമാധാനം: നരേന്ദ്ര മോദി

 

file photo

World

യുദ്ധമല്ല വേണ്ടത് സമാധാനം: നരേന്ദ്ര മോദി

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

Reena Varghese

ന്യൂഡൽഹി: പശ്ചിമേഷ്യയിലും യുക്രെയ്നിലും യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ സമാധാനത്തിനായുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

യുദ്ധത്തിന്‍റെ യുഗമല്ലിത് എന്ന തന്‍റെ മുമ്പത്തെ നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു. ലോകക്രമം നിയമങ്ങൾ പാലിക്കുന്നതാകണം. സംഘർഷങ്ങൾ ഒന്നിനും പരിഹാരമല്ല. മനുഷ്യജീവനും ആഗോള സമ്പദ് വ്യവസ്ഥയ്ക്കും ഇത് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നതെന്നും മോദി പറഞ്ഞു.

മാറുന്ന ലോകസാഹചര്യത്തിൽ ഐക്യരാഷ്ട്ര സഭ (UN) അടക്കമുള്ള അന്താരാഷ്ട്ര സംഘടനകൾ ഉടൻ നവീകരിക്കപ്പെടണം. വർധിച്ചു വരുന്ന ആഗോള പ്രതിസന്ധികൾ നേരിടാൻ നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമാണന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യയുടെ രക്ഷാസമിതിയിലെ സ്ഥിരാംഗത്തിനായുള്ള വാദമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

പശ്ചിമേഷ്യയിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള ഏതു ശ്രമങ്ങൾക്കും ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിൽ എത്തിയതിനിടെയാണ് പ്രധാനമന്ത്രിയുടെ ഈ സന്ദേശം. ഇന്ത്യയുടെ സാമ്പത്തിക താൽപര്യങ്ങളെയും ലക്ഷക്കണക്കിനു വരുന്ന പ്രവാസികളെയും ബാധിക്കുന്ന വിഷയമായതിനാൽ പശ്ചിമേഷ്യയിലെ ഓരോ ചലനവും ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

സ്ഫോടനത്തിൽ മരിച്ച 3 പേരെ തിരിച്ചറിഞ്ഞു; ചൊവ്വാഴ്ചത്തെ പരിശോധന അവസാനിപ്പിച്ചു

വെടിക്കെട്ട് പുരയിലെ സ്ഫോടനം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കലക്റ്റര്‍

അങ്കമാലിയിൽ വൻ ലഹരി വേട്ട; 62 കിലോ കഞ്ചാവുമായി കാസർഗോഡ് സ്വദേശി പിടിയിൽ

കോഴിക്കോട്ട് നാലു വയസുകാരനെ തെരുവ് നായ കടിച്ചു കീറി; പിന്നാലെ നായയെ ചത്ത നിലയിൽ കണ്ടെത്തി

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂർ ക്ഷേത്ര ദര്‍ശനം നടത്തിയ ദൃശ്യം പകര്‍ത്തിയ സംഭവം; മാധ്യമപ്രവർത്തകനെതിരേ നിയമ നടപടിക്ക് ദേവസ്വം