അയർലൻഡിൽ മലയാളി നഴ്സിനു നേരെ വംശീയാതിക്രമം, വധശ്രമം

 

file photo

World

അയർലൻഡിൽ മലയാളി നഴ്സിനു നേരെ വംശീയാതിക്രമം, വധശ്രമം

ആഴത്തിൽ കുത്തേറ്റ നിലയിലായിരുന്നു നഴ്സ്. ഗോ ബാക്ക് ഇന്ത്യ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.

Reena Varghese

ഡബ്ലിൻ: മലയാളി നഴ്സിനു നേരെ അയർലൻഡിൽ വംശീയാതിക്രമവും ക്രൂര മർദനവും. പുരുഷ നഴ്സാണ് അതിക്രമത്തിന് ഇരയായത്. ആഴത്തിൽ കുത്തേറ്റ നിലയിലായിരുന്നു നഴ്സ്. ഗോ ബാക്ക് ഇന്ത്യ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. പാൽ വാങ്ങാൻ താമസ സ്ഥലത്തു നിന്നു പുറത്തിറങ്ങിയപ്പോഴാണ് വംശീയാധിക്ഷേപവും മർദനവും ഏൽക്കേണ്ടി വന്നത്.

രക്തം വാർന്ന നിലയിൽ ആശുപത്രിയിലെത്തിച്ച നഴ്സ് അപകട നില തരണം ചെയ്തതായാണ് റിപ്പോർട്ട്. നഴ്സിന്‍റെ പേര് പുറത്തു വിട്ടിട്ടില്ല. അയർലൻഡിൽ ഇന്ത്യൻ വംശജർക്കു നേരെ തുടർച്ചയായി വംശീയാധിക്ഷേപവു ആക്രമണവും ഉണ്ടാകാറുണ്ടായിരുന്നു. ഇടവേളയ്ക്കു ശേഷം ഇവിടെ വിദേശികൾക്കെതിരായ വികാരം അതിശക്തമാണ് ഇപ്പോൾ.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു