ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി 

ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി

 
World

ജപ്പാനോട് നയം വ്യക്തമാക്കി ഇറാനിയൻ വിദേശകാര്യ മന്ത്രി

"പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് അന്ത്യം കുറിക്കാം പക്ഷേ, വാഷിങ്ടൺ കരാറുകൾ പാലിക്കണം " ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി

Reena Varghese

ടെഹ്റാൻ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷാവസ്ഥയ്ക്ക് കാരണം ധാരണാപത്രത്തിലെ വാഗ്ദാനങ്ങൾ അമെരിക്ക ലംഘിച്ചതാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മേഖലയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം വളരെ ലളിതമാണെന്ന് അരാഗ്ചി പറഞ്ഞു. അമെരിക്കൻ ഭരണകൂടം ഒപ്പു വച്ച ധാരണാപത്രത്തിലെ വാഗ്ദാനങ്ങളിലേയ്ക്ക തിരികെ വരികയും അവ പൂർണമായി പാലിക്കുകയും ചെയ്താൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകാൻ വഴിയൊരുങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മേഖലയിൽ വർധിച്ചു വരുന്ന സംഘർഷങ്ങളിൽ ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി ആശങ്ക രേഖപ്പെടുത്തി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്‍റെ സ്വാതന്ത്ര്യവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനും മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനും രാജ്യങ്ങൾ തമ്മിൽ ശക്തമായ നയതന്ത്ര ചർച്ചകളും സഹകരണവും തുടരണമെന്ന് ജപ്പാൻ ആവശ്യപ്പെട്ടു.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും