ഇറാന് അന്ത്യ ശാസനവുമായി അമെരിക്ക

 

file photo

World

ഇറാന് അന്ത്യ ശാസനവുമായി അമെരിക്ക

പത്തു ദിവസത്തിനുള്ളിൽ അമെരിക്കയുമായി കരാർ ഒപ്പിട്ടില്ലെങ്കിൽ പശ്ചിമേഷ്യയിലെ സ്ഥിതി ഗുരുതരമാകുമെന്ന് താക്കീത്

Reena Varghese

വാഷിങ്ടൺ: ഇറാന് അന്ത്യശാസനവുമായി അമെരിക്ക. ഇറാൻ അമെരിക്കയുമായി കരാർ ഒപ്പിട്ടില്ലെങ്കിൽ പശ്ചിമേഷ്യയിലെ സ്ഥിതി ഗുരുതരമാകുമെന്ന് താക്കീത് നൽകിയിരിക്കുകയാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ബോർഡ് ഒഫ് പീസിന്‍റെ ആദ്യ യോഗത്തിലായിരുന്നു ട്രംപിന്‍റെ മുന്നറിയിപ്പ്. വരുന്ന പത്തു ദിവസത്തിനുള്ളിൽ യുഎസുമായുള്ള ചർച്ചകൾ പൂർത്തീകരിച്ചില്ലെങ്കിൽ അമെരിക്ക കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. എഫ്-35, എഫ്-22 ജെറ്റ് യുദ്ധ വിമാനങ്ങൾ അമെരിക്ക ഇതിനകം പശ്ചിമേഷ്യയിൽ എത്തിച്ചിട്ടുണ്ട്. ഇത് മേഖലയിൽ കൂടുതൽ സംഘർഷാവസ്ഥ തന്നെ സൃഷ്ടിക്കും.

അമെരിക്ക വൻ തോതിൽ യുദ്ധസന്നാഹം ഇറാനിലേയ്ക്ക് എത്തിക്കുന്നതോടെ ഈ മേഖലയിലെ സ്ഥിതി കൂടുതൽ രൂക്ഷമാകുകയാണ്. എണ്ണ വില വൻതോതിൽ കുതിച്ചുയരുന്നു. ഇതിനിടെ അമെരിക്ക ഇറാനു നേരെ ആക്രമിച്ചാൽ അമെരിക്കയുടെ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം അഴിച്ചു വിടുമെന്ന് ഇറാനും വ്യക്തമാക്കി.

"തൃണമൂലുമായുള്ള ബന്ധം വിച്ഛേദിച്ചു"; പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പി.വി. അൻവർ

"കൂലിപ്പണിക്കാരനെന്ന് ‌കേൾക്കുന്നതിൽ അഭിമാനമേയുള്ളൂ"; ടൗൺഷിപ്പിലെ വീട്ടിൽ വിള്ളലില്ലെന്ന് ആവർത്തിച്ച് മന്ത്രി കെ. രാജൻ

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 16 പേർക്ക് ദാരുണാന്ത‍്യം, നിരവധി പേർക്ക് പരുക്ക്

ലബനനിൽ യേശുക്രിസ്തുവിന്‍റെ പ്രതിമ അടിച്ച് തകർത്ത് ഇസ്രയേൽ സൈന‍്യം

ഓസീസും ഇന്ത‍്യയും പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാനിസ്ഥാൻ താരം