ഫിലിപ്പീൻസ് മുൻ പ്രസിഡന്‍റ് റോഡ്രിഗോ ഡ്യൂട്ടെർട്ടെ

 
World

മുൻ ഫിലിപ്പീൻസ് പ്രസിഡന്‍റ് കൊലപാതകക്കുറ്റത്തിന് ഐസിസി കോടതിയിൽ ഹാജരായി

പ്രസിഡന്‍റായിരിക്കെ മയക്കു മരുന്നു ലോബിയ്ക്കു നൽകിയ സഹായ സഹകരണങ്ങൾ 3000 പേരുടെ മരണത്തിനു കാരണമായതാണ് അന്താരാഷ്ട്ര ക്രിമനൽ കോടതിയുടെ കണ്ടെത്തൽ

Reena Varghese

ഫിലിപ്പീൻസ് മുൻ പ്രസിഡന്‍റ് റോഡ്രിഗോ ഡ്യൂട്ടെർട്ടെ നെതർലാൻഡിലെ ഹേഗിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ സെപ്റ്റംബർ പതിനാറിനു ഹാജരായി. മയക്കുമരുന്നിനെതിരായ യുദ്ധവുമായി ബന്ധപ്പെട്ട കൊലപാതകക്കുറ്റമാണ് ഡ്യൂട്ടെർട്ടെയ്ക്കു മേൽ ചുമത്തിയിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് പതിനെട്ടു മാസം മുമ്പാണ് ഡ്യൂർട്ടോയെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലേയ്ക്കു മാറ്റിയത്. അതിനു ശേഷം ആദ്യമായാണ് ബുധനാഴ്ച ഡ്യൂട്ടെർട്ടെ പൊതുജന മധ്യത്തിൽ ഹാജരാകുന്നത്.

2016 മുതൽ 2022 വരെ പ്രസിഡന്‍റായി സേവനമനുഷ്ഠിച്ച 81കാരനായ റോഡ്രിഗോ മയക്കുമരുന്നു വിൽപനക്കാരെയും ഉപയോക്താക്കളെയും ലക്ഷ്യമിട്ട് മരണ സ്ക്വാഡുകൾ സ്ഥാപിച്ചതായും ഇതിനായി ധനസഹായം, ആയുധങ്ങൾ എന്നിവ നൽകിയതായും ഉള്ള കുറ്റങ്ങളും മനുഷ്യരാശിക്കെതിരായി ഇദ്ദേഹം പ്രവർത്തിച്ചതായ കുറ്റങ്ങളും ചുമത്തിയാണ് 2025 മാർച്ചിൽ അറസ്റ്റ് ചെയ്ത് ഹേഗിലേയ്ക്കു കൊണ്ടു പോയത്.

ഹേഗിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ

ഡ്യൂട്ടെർട്ടെ

വരുന്ന നവംബറിലാണ് വിചാരണ ആരംഭിക്കുക. കോടതിയിൽ ഹാജരായ ഡ്യൂട്ടെർട്ടെ കോടതിയിൽ ഒന്നും സംസാരിച്ചില്ല.30,000 ത്തോളം മരണങ്ങൾക്ക് ഡ്യൂട്ടെർട്ടെ ഉത്തരവാദിയാണെന്ന് ആരോപിക്കപ്പെടുന്നു.2011-19 കാലത്ത് ആയിരക്കണക്കിനു കൊലപാതകങ്ങൾക്ക് കാരണമായ വ്യാപകവും വ്യവസ്ഥാപിതവുമായ ഒരു പ്രചരണത്തിന് ഡ്യൂട്ടെർട്ടെ ഉത്തരവാദിയാണെന്ന് പറയുന്ന വാറണ്ടാണ് കോടതി പുറപ്പെടുവിച്ചത്. ഏകദേശം മുപ്പതിനായിരം പേരുടെ മരണത്തിന് ഡ്യൂട്ടെർട്ടെയുടെ മയക്കുമരുന്നു ലോബി പ്രോത്സാഹനം വഴിമരുന്നായി.

മയക്കു മരുന്നു വിരുദ്ധ പ്രവർത്തനത്തിനിടെ 6,200 പ്രതികൾ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു. മയക്കു മരുന്നിനെതിരേ പൊലീസ് നടപടിയുണ്ടായപ്പോൾ പൊലീസിനെതിരേ സ്വയം പ്രതിരോധിക്കാൻ തന്‍റെ പിന്തുണക്കാരോടു നിർദേശിച്ചതായും ഫിലിപ്പീൻസിൽ നിന്നു മയക്കു മരുന്നു നീക്കം ചെയ്യണമെങ്കിൽ"ജയിലിൽ കിടന്ന് മരിക്കാൻ" തയാറാണെന്ന് പിന്തുണക്കാരോട് പറഞ്ഞതായും ഡ്യൂട്ടെർട്ടെ പറഞ്ഞു.

റിപ്പോർട്ടർ ചാനലിലെ പൊലീസ് പരിശോധന; ഡോളറും വിദേശ എടിഎം കാർഡുകളും കണ്ടെടുത്തു

കേരളം ഉൾപ്പടെ 14 സംസ്ഥാനങ്ങളിൽ ഏജന്‍റുമാർ; ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ ഭീകരസംഘടനയായി പ്രഖ‍്യാപിച്ച് കേന്ദ്രം

'ജയ് ശ്രീറാം' വിളികളോടെ മഹുവ മൊയ്ത്രക്ക് നേരെ മുട്ടയേറ്; പിന്നിൽ ബിജെപിയെന്ന് ആരോപണം

കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ പാർലമെന്‍റ് മാർച്ച് നടത്താനൊരുങ്ങി സിഐടിയു

'മലയാളത്തിന്‍റെ സ്വാതി തിരുനാൾ'; കന്നഡ നടൻ അനന്ത് നാഗിന് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം