ക്രെംലിനിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ-നഹ്യാനെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ സ്വാഗതം ചെയ്തു.
(Maxim Shipenkov/Pool/AFP)
മോസ്കോ: മോസ്കോയിലെ ക്രെംലിനിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ-നഹ്യാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. റഷ്യ ഇറാനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ക്രെംലിൻ ചർച്ചകളിൽ യുഎഇയുമായി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു എന്നും പുടിൻ യുഎഇ പ്രസിഡന്‍റിനോടു പറഞ്ഞു.
റഷ്യയും യുക്രെയ്നും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ച യുഎഇ പ്രസിഡന്‍റുമായുള്ള ചർച്ചകളുടെ തുടക്കത്തിലാണ് പുടിൻ ഇക്കാര്യം പറഞ്ഞത്. എന്നാൽ, യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾക്കുള്ള സാധ്യതകൾ ഇതുവരെ തീർന്നിട്ടില്ലെന്നും ടെഹ്‌റാനെതിരായ ഏതൊരു ബലപ്രയോഗവും മേഖലയിൽ "കുഴപ്പങ്ങൾ" സൃഷ്ടിക്കുമെന്നും അപകടകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് നേരത്തെ ഓർമിപ്പിച്ചിരുന്നു.