മുഹമ്മദ് യൂനുസ്
ധാക്ക: ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് ശനിയാഴ്ച പറഞ്ഞു. എക്‌സിലൂടെയാണ് പ്രതികരണം.
വെള്ളിയാഴ്ചയായിരുന്നു കൊലപാതകം. ദീപു ദാസ് എന്ന ആളാണ് കൊല്ലപ്പെട്ടത്. തല്ലിക്കൊന്ന ശേഷം യുവാവിന്‍റെ മൃതദേഹം മരത്തിൽ കെട്ടിയിട്ട് കത്തിച്ചതായാണ് വിവരം. പ്രാദേശിക വസ്ത്രനിർമാണ ശാലയിൽ ജോലി ചെയ്യുകയായിരുന്നു ഈ യുവാവ്.
ജെൻ സി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്നാണ് ബംഗ്ലാദേശിൽ സംഘർഷം വ്യാപിക്കുന്നതിനിടെയാണ് ആൾക്കൂട്ട കൊലപാതകം നടന്നത്. ഡിസംബർ 12 ന് ധാക്കയിൽ മുഖംമൂടി ധരിച്ച തോക്കുധാരികളുടെ തലയിൽ വെടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഹാദി വ്യാഴാഴ്ച സിങ്പ്പൂരിൽ വച്ചാണ് മരിച്ചത്.