ദേശീയ ഐക്യദാർഢ്യത്തിന് ആദരം: യുഎഇയിലെ ഏഴ് പള്ളികൾ പുനർനാമകരണം ചെയ്തു 
World

ദേശീയ ഐക്യദാർഢ്യത്തിന് ആദരം: യുഎഇയിലെ ഏഴ് പള്ളികൾ പുനർനാമകരണം ചെയ്തു

ദുബായ്: 'ഇമാറാത്തി ജനതയുടെ ശക്തി, പ്രതിരോധത്തിന്‍റെ കരുത്ത്, ഐക്യദാർഢ്യം എന്നിവ ഓർമിക്കാനുള്ള ഒരു ദിവസം' എന്ന് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ വിശേഷിപ്പിച്ച ജനുവരി 17നോടുള്ള ആദര സൂചകമായി രാജ്യത്തുടനീളമുള്ള ഏഴ് പള്ളികളെ 'അൽ നഖ്‌വ' (ധീരോദാത്തത) എന്ന് പുനർനാമകരണം ചെയ്തതായി ജനറൽ അതോറിറ്റി ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോമെന്‍റ്‌സ് ആൻഡ് സകാത് അറിയിച്ചു.

സദ്‌ഗുണപൂർണമായ ദേശീയ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധതയെ ഇത് സൂചിപ്പിക്കുന്നുവെന്ന് അതോറിറ്റി ചെയർമാൻ ഡോ. ഉമർ ഹബ്തൂർ അൽ ദറാഈ പറഞ്ഞു.

സാമൂഹിക ഐക്യം വളർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന പള്ളികളെ 'അൽ നഖ്‌വ' എന്ന് നാമകരണം ചെയ്യുന്നത് യുഎഇയുടെ മതപരവും സാംസ്കാരികവുമായ ജീവിതത്തിൽ ദേശസ്‌നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രാധാന്യം വളർത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭീകരതയ്ക്കും ആക്രമണത്തിനുമെതിരായ യുഎഇയുടെ നിലപാടിനെ അനുസ്മരിക്കുന്ന ഒരു തീയതിയായി ജനുവരി 17നെ അദ്ദേഹം വിശേഷിപ്പിച്ചു.

യൂത്ത് കോൺഗ്രസ് അധ‍്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു

രാഹുലിന്‍റെ അധ‍്യക്ഷസ്ഥാനം തെറിച്ചോ?

''കൊച്ചിനെ തന്തയില്ലാത്തവൻ എന്ന് വിളിക്കില്ലേ, ആരേ ചൂണ്ടിക്കാണിക്കും നീ?'' രാഹുലിന്‍റെ ശബ്‌ദരേഖ പുറത്ത്

രാഹുലിനെതിരെയുളള പരാതിയിൽ മുഖം നോക്കാതെ നടപടിയെടുക്കും: വി.ഡി. സതീശൻ

അജിത് അഗാർക്കറുടെ കരാർ കാലാവധി നീട്ടി