.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

പുടിൻ-മോദി ഉച്ചകോടിയിൽ യുഎസിന് വൻ തിരിച്ചടി

 

file photo

World

ഉഭയകക്ഷി വ്യാപാരത്തിൽ രൂപ-റൂബിൾ സഖ്യം

പുടിൻ-മോദി ഉച്ചകോടിയിൽ യുഎസിന് വൻ തിരിച്ചടി

Reena Varghese

ന്യൂഡൽഹി: ഇന്ത്യ-റഷ്യ സൗഹൃദം ആരോഗ്യ വെല്ലുവിളികളെ നേരിടാൻ രണ്ടു രാജ്യങ്ങൾക്കും ശക്തി പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായുള്ള സംയുക്ത പത്ര സമ്മേളനത്തിൽ സംസാരിച്ച മോദി, ഭീകരതയ്ക്കെതിരെ ഇരു രാജ്യങ്ങളും ഒന്നിച്ചു നില കൊള്ളുമെന്ന് ഉറപ്പു നൽകി. 23ാം ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ ഇരു നേതാക്കളും വ്യാപാരം, സുരക്ഷ, ഊർജ മേഖലകളിൽ സഹകരണം വർധിപ്പിക്കാനാണ് തീരുമാനം.

പഹൽഗാമിലെ ഭീകരാക്രമണവും ക്രോക്കസ് സിറ്റി ഹാളിലെ ക്രൂരതയുമെല്ലാം ഭീകരതയുടെ മൂല്യ വിരുദ്ധ പ്രവർത്തനങ്ങളാണെന്ന് മോദി ചൂണ്ടിക്കാട്ടി. ഭീകരത മാനവികതയ്ക്ക് എതിരാണെന്നും ആഗോള ഐക്യം നമ്മുടെ ഏറ്റവും വലിയ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തിൽ ഇന്ത്യ സജീവമായി പങ്കെടുക്കുമെന്നും മോദി അറിയിച്ചു. ഇത് വ്യവസായങ്ങൾ തമ്മിലുള്ള സംയുക്ത ഉൽപാദനവും നൂതന സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഉച്ചകോടി ഇരു രാജ്യങ്ങളുടെയും വ്യാപാരം 2030 ഓടെ 100 ബില്യൺ ഡോളറിൽ എത്തിക്കാനുള്ള പദ്ധതികൾക്ക് തുടക്കമിട്ടു.

ഇന്ത്യൻ പ്രസിഡന്‍റിനും പ്രധാനമന്ത്രിക്കും ലഭിച്ച ഊഷ്മള സ്വീകരണത്തിന് പുടിൻ നന്ദി അറിയിച്ചു.മോദിയുമായുള്ള ചർച്ചകൾ ഫലപ്രദവും സൗഹൃദപരവുമായിരുന്നു എന്നു പറഞ്ഞ പുടിൻ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ആഴമേറ്റ കരാറുകളിൽ എത്തിച്ചേർന്നെന്നും കൂട്ടിച്ചേർത്തു.

സംയുക്ത പ്രസ്താവനയിൽ പറഞ്ഞതു പോലെ, ഭൂരാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യ-റഷ്യ ബന്ധം ദൃഢമായി നിലനിൽക്കുമെന്ന് നേതാക്കൾ ഉറപ്പു നൽകി. ഡിഫൻസ്, സിവിൽ, ന്യൂക്ലിയർ, ടെക്നോളജി, സ്പേസ് മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ തീരുമാനമായി. അമെരിക്കൻ സമ്മർദ്ദത്തിനിടയിൽ ഇന്ത്യ-റഷ്യ വ്യാപാരത്തിൽ ഡോളറിന്‍റെ ആധിപത്യം ഒഴിവാക്കാനുള്ള നീക്കം ശക്തമായി.

പേയ്മെന്‍റ് സെറ്റിൽമെന്‍റുകൾക്ക് രൂപയും റൂബിളും മാത്രം ഉപയോഗിക്കുന്നതിലേയ്ക്ക് ഇരു രാജ്യങ്ങളും മാറുമെന്ന് പുടിൻ പ്രഖ്യാപിച്ചു. ഇപ്പോഴേ 90-96 ശതമാനം വ്യാപാരം ദേശീയ കറൻസികളിലൂടെയാണ് നടക്കുന്നത്. റൂപെ-റൂബിൾ സിസ്റ്റം ശക്തിപ്പെടുത്തി. റൂപേ-മിർ പേയ്മെന്‍റ് നെറ്റ് വർക്കുകൾ ബന്ധിപ്പിക്കാനും ധാരണയായി. ഇത് പാശ്ചാത്യ സാങ്ഷനുകൾക്ക് മറി കടക്കാനുള്ള തന്ത്രപരമായ നീക്കമാണ്.

അമെരിക്കയുടെ 25 ശതമാനം പിഴവ് ടാറിഫ്, യുക്രെയ്ൻ സംഘർഷം എന്നിവയ്ക്കിടയിലും ഇന്ത്യ റഷ്യൻ എണ്ണയുടെ ഇറക്കുമതി തുടരുമെന്ന് മോദി സൂചിപ്പിച്ചു. 2025ലെ വ്യാപാരം 68.7 ബില്യൺ ഡോളറിൽ എത്തിയപ്പോൾ 2030 ഓടെ 100 ബില്യൺ ലക്ഷ്യമിടുന്നു. എസ്-400 മിസൈൽ സിസ്റ്റം, യുവിറ്റിക് ജെറ്റുകൾ, ആണവോർജ നിലയങ്ങൾ എന്നിവയിലും സഹകരണം വർധിപ്പിക്കാൻ തീരുമാനമായി. ഈ ഉച്ചകോടി ഇന്ത്യയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് പുതിയ സാധ്യതകൾ തുറന്നു.

ശബരിമലയിൽ യുവതി പ്രവേശന വിലക്ക് തുടരണം; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കത്തിൽ ബിജെപിയുടെ സീൽ; കത്ത് പുറത്തുവിട്ട് സിപിഎം

പിഎസ്എൽ കളിക്കാനായി പാക്കിസ്ഥാനിലേക്ക് വരേണ്ട, നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവില്ല: വിദേശ താരങ്ങൾക്ക് ഭീഷണിയുമായി താലിബാൻ

ആശ്വസിക്കാൻ സമയം കിട്ടിയില്ല! വീണ്ടും ലക്ഷം കടന്ന് സ്വർണവില

പശ്ചിമേഷ്യൻ യുദ്ധം; ഇന്ത്യ നേരിട്ടത് കടുത്ത വെല്ലുവിളി, ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഭദ്രമെന്ന് പ്രധാനമന്ത്രി