ചൈനയിൽ കൽക്കരി ഖനിയിൽ സ്ഫോടനം; 82 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

 

representative image

World

ചൈനയിൽ കൽക്കരി ഖനിയിൽ സ്ഫോടനം; 82 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

9 പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം

Namitha Mohanan

ബെയ്ജിങ്: ഉത്തര ചൈനയിലെ ഷാൻസി പ്രിവിശ്യയിൽ കൽക്കരി ഖനിയിലുണ്ടായ ഗ്യാസ് സ്ഫോടനത്തിൽ 82 മരണം. ക്വിൻയുവാൻ കൗണ്ടിയിലെ ലിയുഷെൻയു കൽക്കരി ഖനിയിലാണ് അപകടമുണ്ടായത്.

9 പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പരുക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് നിർദേശം നൽകി.

സ്ഫോടനം നടക്കുമ്പോൾ 247 തൊഴിലാളികൾ ഖനിക്കുള്ളിലുണ്ടായിരുന്നതെന്നാണ് വിവരം. ചൈനയിലെ പ്രധാന കൽക്കരി ഖനന മേഖലയാണ് ഷാൻസി പ്രവിശ്യ. കഴിഞ്ഞ വർഷം മാത്രം ഇവിടെനിന്ന് 130 കോടി ടൺ കൽക്കരിയാണ് ഖനനം ചെയ്തത്. ഇത് ചൈനയുടെ മൊത്തം ഉൽപാദനത്തിന്‍റെ മൂന്നിലൊന്ന് വരും.

76 ഓൾഔട്ട്! ഇന്ത്യക്ക് നാണംകെട്ട തോൽവി

വയനാട് ദുരന്ത മേഖല സന്ദർശിക്കാൻ മുഖ‍്യമന്ത്രി; മണ്ണിടിച്ചിൽ പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ചു

കള്ളാടി ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനം ശക്തം; മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും സംഭവസ്ഥലത്തെത്തി

കശുവണ്ടി അഴിമതി കേസ്: ഉപാധികളില്ലാതെ വിചാരണയ്ക്ക് അനുമതി നൽകി സർക്കാർ

തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളെജിന് അനുമതി നൽകണമെന്ന് കെ. മുരളീധരൻ; ഉറപ്പ് നൽകി കേന്ദ്ര മന്ത്രി