പ്രവചനം ഫലിക്കുമോ? ജപ്പാനിൽ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായത് 875 ഭൂചലനം
ടോക്കിയോ: ജൂലൈ 5 ന് വലിയ പ്രകൃതി ദുരന്തമുണ്ടാവുമെന്ന പ്രചാരണം വ്യാപിക്കുന്നതിനിടെ ജനങ്ങളെ ആശങ്കയിലാഴ്ത്തി ജപ്പാനിൽ തുടർച്ചയായ ഭൂചലനങ്ങൾ. ജപ്പാനിലെ തോകാര ദ്വീപസമൂഹത്തിലാണ് രണ്ടാഴ്ചയ്ക്കിടെ ചെറുതും വലുതുമായ 875 ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജാപ്പനീസ് കാലാവസ്ഥ ഏജൻസിയുടെ കണക്കുകൾ പ്രകാരമാണിത്. ഇതിൽ ബുധനാഴ്ച മാത്രം 5.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമുണ്ടായി.
റിക്‌ടർ സ്കെയിലിൽ അഞ്ചോ അതിനു മുകളിലോ താഴെയോ ആയി രേഖപ്പെടുത്തുന്ന ഈ ഭൂചലനങ്ങളെ റിയോ തത്സുകിയുടെ ദുരന്ത പ്രചനവുമായി ബന്ധപ്പെടുത്തിയാണ് ആളുകൾ വ്യാഖ്യാനിക്കുന്നത്.
ഇനിയും ഭൂചലനങ്ങളുണ്ടായേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ജനങ്ങളോട് ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാപ്പകലെന്നില്ലാതെ ഉണ്ടാവുന്ന ഈ ഭൂചലനങ്ങൾ ആളുകളെ മോശമായി ബാധിച്ചിട്ടുണ്ട്.
ഭൗമപാളികൾ തമ്മിൽ തെന്നിമാറുകയോ കൂടിച്ചേരുകയോ ചെയ്യുന്ന സ്ഥലത്താണ് ജപ്പാൻ സ്ഥിതിചെയ്യുന്നത്. റിങ് ഓഫ് ഫയർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജപ്പാനിൽ വർഷം തോറും 1500 ൽ അധികം ഭൂചലനങ്ങളുണ്ടാവാറുണ്ട്. യാഥാർഥ്യം ഇതാണെങ്കിലും തുടർച്ചയായി ഉണ്ടാവുന്ന ഈ ഭൂചലനങ്ങളെ റിയോ തത്സുകിയുടെ പ്രവചനവുമായി ചേർത്താണ് ആളുകൾ വ്യാഖ്യാനിക്കുന്നത്.

ഈ വർഷം ജൂലൈ അഞ്ചിനു പുലർച്ചെ 4.18ന് വലിയൊരു പ്രകൃതി ദുരന്തം സംഭവിക്കുമെന്നാണ് റിയോ തത്സുകിയുടെ പ്രവചനം. ജപ്പാനും ഫിലിപ്പീൻസിനും ഇടയിൽ കടൽ തിളച്ചു മറിയും. ഇതിനെ പല തരത്തിൽ വ്യാഖ്യാനിക്കുന്നു. ഭൗമാന്തർ ഭാഗത്തു നിന്നുള്ള ലാവ പ്രവാഹമായും അതൊരു വലിയ ഭൂകമ്പ സൂചനയായും അതുമല്ല, കടൽ തിളച്ചു മറിയണമെങ്കിൽ അതൊരു വലിയ ഭൂകമ്പവും അതിനെത്തുടർന്നുണ്ടാകുന്ന സുനാമിയുടെയും സൂചനയാണെന്നും തത്സുകി വ്യാഖ്യാനിക്കുന്നു.