കഞ്ചാവ് ഉപയോഗം മൂലം കഠിനമായ വയറുവേദനയും ഛർദിയും; യുഎസിൽ അടിയന്തര ചികിത്സ തേടിയവരുടെ എണ്ണത്തിൽ വർധനവ്

 

പ്രതീകാത്മക ചിത്രം- എഐ

World

കഞ്ചാവ് ഉപയോഗം മൂലം കഠിനമായ വയറുവേദനയും ഛർദിയും; യുഎസിൽ അടിയന്തര ചികിത്സ തേടിയവരുടെ എണ്ണത്തിൽ വർധനവ്

യുഎസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ റിപ്പോർട്ടിലാണ് ഇക്കാര‍്യം പറയുന്നത്

Aswin AM

വാഷിങ്ടൺ: അമെരിക്കയിൽ കഴിഞ്ഞ വർഷം പതിവായി കഞ്ചാവ് വലിക്കുന്നവരിൽ ഛർദിയും കടുത്ത വയറുവേദനയും അനുഭവപ്പെടുന്നുവെന്നും ഇത്തരത്തിൽ ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നുവെന്നും റിപ്പോർട്ടുകൾ.

യുഎസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ റിപ്പോർട്ടിലാണ് ഇക്കാര‍്യം പറയുന്നത്. കഴിഞ്ഞ വർഷം ഒക്റ്റോബർ മുതൽ 2026 മേയ് വരെയുള്ള കാലയളവിൽ കാനബിസ് ഹൈപ്പർ എമിസിസ് സിൻഡ്രോം ബാധിച്ച് ആശുപത്രിയിൽ അടിയന്തര വിഭാഗത്തിൽ ചികിത്സ തേടിയവരുടെ എണ്ണത്തിൽ 16 ശതമാനത്തിന്‍റെ വർധനവുണ്ടായെന്നാണ് ഗവേഷകർ കണ്ടെത്തിയത്.

സ്ഥിരമായി കഞ്ചാവ് വലിക്കുന്നവർ, പ്രത‍്യേകിച്ച് പുകവലിക്കുന്നവരിലാണ് ഈ രോഗം കാണപ്പെടുന്നത്. ഛർദിയും കടുത്ത വയറുവേദനയുമാണ് രോഗത്തിന്‍റെ ലക്ഷണങ്ങൾ. അമെരിക്കയിൽ പ്രതിവർഷം 2.75 ദശലക്ഷം ആളുകളെ ഈ രോഗം ബാധിക്കുന്നുണ്ടെന്നും വിനോദത്തിനായുള്ള കഞ്ചാവിന്‍റെ ഉപയോഗം വർധിച്ചതോടെ ആശുപത്രിയിൽ അടിയന്തര സഹായം തേടുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതായും മുൻകാല പഠനങ്ങൾ സൂചിപ്പിക്കുന്നു.

ആശുപത്രിയിലെത്തുന്ന രോഗികളുടെ കഞ്ചാവ് ഉപയോഗത്തെ പറ്റി ഡോക്റ്റർമാർക്ക് ധാരണയില്ലാത്തതിനാലോ ഇത്തരം ബുദ്ധിമുട്ടുകൾ മറ്റേന്തെങ്കിലും രോഗങ്ങൾ കാരണമായിരിക്കാം എന്ന് തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടോ ആയിരിക്കാം ഈ രോഗം തിരിച്ചറിയപ്പെടാതെ പോകുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 2023 മുതൽ 2025 വരെയുള്ള കാലയളവിൽ 2 ലക്ഷത്തോളം പേർ ഈ രോഗം ബാധിച്ച് ആ‍ശുപത്രികളിൽ ചികിത്സ തേടിയതായി കണ്ടെത്തി. 15 മുതൽ 24 വയസ് വരെ പ്രായമുള്ളവരിലാണ് പ്രധാനമായും ഈ രോഗം കാണപ്പെടുന്നത്.

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; മഴ ശക്തമാകും

സോമനാഥ് ക്ഷേത്രത്തിൽ ബോംബ് ഭീഷണി; സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സ്ഥലത്തെത്തി

പ്രിയദർശിനിയുടെ 100ാം ദിനത്തിൽ സൗജന്യ സാരി വിതരണമില്ല, വ്യാജ വാർത്തയെന്ന് ഗതാഗതമന്ത്രി

രാജസ്ഥാനിലെ 18 കൗൺസിലർമാർ 'അപ്രത്യക്ഷരായി'; ഹരിയാന പൊലീസിന്‍റെ കസ്റ്റഡിയിലെന്ന് കോൺഗ്രസ്

''ഇന്ത‍്യൻ ക്രിക്കറ്റിലെ കോഹിനൂർ വജ്രങ്ങൾ''; രോഹിത്തിനെയും കോലിയെയും പിന്തുണച്ച് മുൻ സെലക്റ്റർ