ഹമാസിന്‍റെ ഗാസ സിറ്റി ബ്രിഗേഡ് കമാൻഡറായിരുന്ന ഇസ് അൽ-ദിൻ ഹദ്ദാദിനെയാണ് ഐഡിഎഫ് വകവരുത്തിയത്

 
World

ഒക്റ്റോബർ 7 കൂട്ടക്കൊലയുടെ അവസാന ശില്പിയെയും വധിച്ചതായി ഐഡിഎഫ്

ഹമാസിന്‍റെ ഗാസ സിറ്റി ബ്രിഗേഡ് കമാൻഡറായിരുന്ന ഇസ് അൽ-ദിൻ ഹദ്ദാദിനെയാണ് ഐഡിഎഫ് വകവരുത്തിയത്

Reena Varghese

ഗാസ മുനമ്പിലെ ഹമാസ് നേതാവും ഭീകര ഗ്രൂപ്പിന്‍റെ സൈനിക വിഭാഗത്തിന്‍റെ തലവനുമായ ഇസ്- അൽ-ദിൻ- അൽ-ഹദ്ദാദിനെ വെള്ളിയാഴ്ച രാത്രി വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതായി ഐഡിഎഫ് ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

ഒക്റ്റോബർ ഏഴിലെ ക്രൂരമായ കൂട്ടക്കൊലയുടെ ശിൽപികളിൽ ഒരാളായ ഹദ്ദാദിനെ ഗാസ സിറ്റിയിൽ വച്ചു നടത്തിയ കൃത്യമായ ഒരു ആക്രമണത്തിൽ ലക്ഷ്യം വച്ചതായി ഐഡിഎഫ് അറിയിച്ചു.

2025 മേയ് മാസത്തിലാണ് മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഗാസയിലെ ഹമാസിന്‍റെ സൈനിക മേധാവിയും നേതാവുമായി ഹദ്ദാദ് നിയമിക്കപ്പെട്ടത്. അന്നു മുതൽ ഹമാസിനെ വളർത്തുന്നതിനും ഇസ്രയേലി സിവിലിയൻമാർക്കും ഐഡിഎഫ് സൈനികർക്കുമെതിരേ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി പ്രവർത്തിച്ചു വരികയായിരുന്നു ഇയാൾ.

യുദ്ധത്തിലുടനീളം ഹമാസ് തടവറകളിൽ നിരവധി നിരപരാധികളായ ഇസ്രയേലി ബന്ദികളെ ഒളിപ്പിക്കുന്നതിൽ പങ്കാളിയായിരുന്നു ഇയാൾ. ഹമാസിന്‍റെ ബന്ദികളുടെ തടവറ സംവിധാനം ഹദ്ദാദ് കൈകാര്യം ചെയ്യുകയും ബന്ദികളെ വളയുകയും ചെയ്തിരുന്നു എന്നും ഐഡിഎഫ് വിശദീകരിക്കുന്നു.

ഹമാസിൽ ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച ഭീകരനേതാക്കൻമാരിൽ ഒരാളാണ് ഇയാൾ. ഹമാസിന്‍റെ ശൈശവാവസ്ഥ മുതൽ ഇയാൾ ഈ ഭീകര സംഘടനയിൽ സജീവാംഗമായിരുന്നു.

അതു കൊണ്ടു തന്നെ ഉന്നത നേതൃത്വവുമായി പതിറ്റാണ്ടുകളായി ഇയാൾക്കു നല്ല ബന്ധമുണ്ടായിരുന്നു. ഗാസ മുനമ്പിലെ ഹമാസിന്‍റെ ഭീകര ഭരണത്തിൽ ഹദ്ദാദ് കേന്ദ്ര പങ്ക് വഹിച്ചിരുന്നു.

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി അറസ്റ്റിൽ, പിൻവലിക്കില്ലെന്ന് കോൺഗ്രസ്

അങ്കമാലിയിൽ യുവാവും ബന്ധുവായ പെൺകുട്ടിയും ട്രെയ്ൻ തട്ടി മരിച്ച നിലയിൽ

18 സ്പാകളിൽ പൊലീസ് റെയ്ഡ്; 30 സ്ത്രീകൾ അടക്കം 50 പേർ കസ്റ്റഡിയിൽ

പെരുമ്പാവൂരിൽ 26,750 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

തമിഴ്നാട്ടിൽ ആറ് ജില്ലകളിൽ പുതിയ നഴ്സിങ് കോളെജുകൾ വരുന്നു; ഓരോ കോളെജിലും 100 വിദ്യാർഥികൾക്ക് പ്രവേശനം