സർക്കോസിയെ ജയിൽ മോചിതനാക്കി പാരീസ് കോടതി
afp
പാരീസ്: ലിബിയയിൽ നിന്നു പ്രചരണ ഫണ്ട് സ്വരൂപിക്കാൻ ഗൂഢാലോചന നടത്തിയതിന് അഞ്ചു വർഷത്തെ തടവു ശിക്ഷ ആരംഭിച്ച് ആഴ്ചകൾക്കു ശേഷം അപ്പീൽ നൽകുന്നതു വരെ മുൻ ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സർക്കോസിയെ ജയിൽ മോചിതനാക്കി ഉത്തരവിട്ട് പാരീസ് കോടതി.
2007ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനായി അന്തരിച്ച ലിബിയൻ നേതാവ് മു അമ്മർ ഗദ്ദാഫിയിൽ നിന്നു ഫണ്ട് സ്വരൂപിക്കാൻ അടുത്ത സഹായികൾ ശ്രമിച്ചതിനെ തുടർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് സെപ്റ്റംബറിൽ കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടർന്ന് 70 കാരനായ യാഥാസ്ഥിതിക മുൻ പ്രസിഡന്‍റിനെ ഒക്റ്റോബർ 21 ന് ജയിലിൽ അടച്ചു. അഴിമതി, നിയമവിരുദ്ധമായ പ്രചരണ ധനസഹായം സ്വീകരിക്കൽ എന്നിവയുൾപ്പടെയുള്ള മറ്റ് എല്ലാ കുറ്റങ്ങളിൽ നിന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.