.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ വീണ്ടും ഇസ്രയേലിന്‍റെ മിസൈൽ ആക്രമണം. ഹിസ്‌ബുള്ള കേന്ദ്രങ്ങൾക്കുനേരെ നടത്തിയ ആക്രമണത്തിൽ 4 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മുപ്പതിലധികം പേർക്കു പരുക്കേറ്റു. കണക്കുകൾ ഇനിയും ഉയരാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ പറയുന്നു.
പ്രാദേശിക സമയം, പുലർച്ചെ 4 മണിയോടെയായിരുന്നു ബെയ്‌റൂട്ടിൽ ശക്തമായ സ്ഫോടനമുണ്ടായത്. 4 റോക്കറ്റുകളാണ് ബസ്തയിലെ 8 നിലക്കെട്ടിടത്തിനു നേരെ പതിച്ചതെന്നാണ് സുരക്ഷാ ഏജന്‍സികൾ അറിയിച്ചത്. ബെയ്റൂട്ടിലെ ബസ്തയിലാണ് സ്ഫോടനമുണ്ടായത്. ഒരു കെട്ടിടം പൂർണമായും തകർന്നു. തൊട്ടടുത്തുള്ള നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായി പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
എന്നാൽ കെട്ടിടത്തിനു നേരെ 5 മിസൈലുകൾ ആക്രമണം നടത്തിയെന്നാണ് ലബനന്‍റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. ഈ ആഴ്‌ച സെൻട്രൽ ബെയ്റൂട്ട് ലക്ഷ്യമാക്കിയുള്ള ഇസ്രയേലിന്‍റെ നാലാമത്തെ ആക്രമണമാണിത്. ഇവയിൽ ഭൂരിഭാഗവും ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള തെക്കൻ പ്രദേശങ്ങളെ ലക്ഷ്യമാക്കിയാണ്. ഞായറാഴ്ച, സെൻട്രൽ ബെയ്റൂട്ടിലെ റാസ് അൽ-നബാ ജില്ലയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള മാധ്യമ വിഭാഗം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു.