താരിഖ് റഹ്മാൻ, നരേന്ദ്രമോദി

 
World

താരിഖ് റഹ്മാന്‍റെ സത‍്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോദിക്ക് ക്ഷണം?

ഫെബ്രുവരി 17നാണ് താരിഖ് റഹ്മാന്‍റെ സത‍്യപ്രതിജ്ഞാ ചടങ്ങ്

Aswin AM

ന‍്യൂഡൽഹി: ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവും നിയുക്ത പ്രധാനമന്ത്രിയുമായ താരിഖ് റഹ്മാന്‍റെ സത‍്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത‍്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം ലഭിച്ചതായി റിപ്പോർട്ടുകൾ.

ഫെബ്രുവരി 17നാണ് താരിഖ് റഹ്മാന്‍റെ സത‍്യപ്രതിജ്ഞാ ചടങ്ങ്. എന്നാൽ ഇക്കാര‍്യം പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മോദിക്കു പുറമെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന. ഇന്ത‍്യയെ കൂടാതെ മറ്റു 12 രാഷ്ട്രങ്ങൾക്ക് ക്ഷണമുണ്ട്.

അടുത്തിടെ നടന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 208 സീറ്റുകൾ നേടിയാണ് താരിഖ് റഹ്മാന്‍റെ ബിഎൻപി അധികാരത്തിലെത്തിയത്. എതിരാളികളായ ജമാഅത്തെ ഇസ്‌ലാമിക്ക് ആകെ 52 സീറ്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്. 17 വർഷത്തെ ലണ്ടനിലെ പ്രവാസ ജീവിതെ ഉപേക്ഷിച്ച ശേഷമാണ് താരിഖ് ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയത്.

അഞ്ച് സീറ്റ് ഉറപ്പിച്ച് ബിജെപി; ചിലപ്പോൾ 7 സീറ്റ് വരെ കിട്ടിയേക്കുമെന്നും വിലയിരുത്തൽ

വട്ടിയൂർക്കാവിൽ കെ. മുരളീധരന് എത്ര ഭൂരിപക്ഷം ലഭിക്കും; കൃത‍്യമായി പ്രവചിച്ചാൽ പണം പോക്കറ്റിലാക്കാം

ചൂട് കനത്തു; റെക്കോർഡ് വൈദ്യുതി ഉപഭോഗം

കസ്റ്റഡിയിലെടുത്ത ഗുണ്ടാ നേതാവിന് ഫോൺ വിളിക്കാൻ സൗകര‍്യം ഒരുക്കി; പൊലീസുകാരന് സസ്പെൻഷൻ

തൂറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടിത്തം; ആളപായമില്ല