പാക്കിസ്ഥാൻ സൈനിക ബസിന് നേരെയുണ്ടായ ആക്രമണത്തിൽ 29 മരണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് ആർമി

 
World

പാക്കിസ്ഥാൻ സൈനിക ബസിന് നേരെയുണ്ടായ ആക്രമണത്തിൽ 29 മരണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് ആർമി

പാക്കിസ്ഥാൻ സൈനികരിൽ നിന്നും ആളുകൾ അകലം പാലിക്കണമെന്ന് ബിഎൽഎ പ്രസ്താവന ഇറക്കിയിരുന്നു

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്വാറ്റ, കലാക് മേഖലകളിൽ പാക്കിസ്ഥാൻ സൈനികർ സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് ആർമി (BLA). ബലൂച് ആർമി അവകാശപ്പെടുന്നത് പ്രകാരം 29 സൈനികരാണ് കൊല്ലപ്പെട്ടത്.

സൈനിക വാഹനം ലക്ഷ്യമിട്ട് റിമോട്ട് നിയന്ത്രിത ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം (ഐഇഡി) ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുണ്ട്. സംഭവസ്ഥലത്ത് നിന്നുള്ള പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 27 ഉദ്യോഗസ്ഥർ തൽക്ഷണം മരിച്ചു, പരുക്കേറ്റ 2 പേർ പിന്നീടും മരിച്ചു എന്നതാണ്.

പാക്കിസ്ഥാൻ സൈനികരിൽ നിന്നും ആളുകൾ അകലം പാലിക്കണമെന്ന് ബിഎൽഎ പ്രസ്താവന ഇറക്കിയിരുന്നു. സ്ഫോടന സമയത്ത് ചില കലാകാരന്മാർ ബസിൽ യാത്ര ചെയ്തിരുന്നതായും ട്രാൻസ്ക്രിപ്റ്റിൽ പരാമർശിക്കുന്നു. എന്നാൽ സൈനികരെ മാത്രം ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്നാണ് ബിഎൽഎ പറയുന്നത്. എന്നാൽ നിരവധി സാധാരണക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. കറാച്ചിയിൽ നിന്ന് ക്വറ്റയിലേക്ക് ഉദ്യോഗസ്ഥരെ കൊണ്ടുപോവുകയായിരുന്ന ബസിനു നേരെയായിരുന്നു ആക്രമണം ഉണ്ടായത്.

വിദ‍്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; അന്വേഷണത്തിന് പ്രത‍്യേക സംഘം

ആദിവാസി സ്ത്രീകൾക്കും പാരമ്പര്യസ്വത്തിൽ തുല്യാവകാശം

വോട്ടിങ് പ്രായം 16 ആയി കുറയ്ക്കാന്‍ യുകെ പദ്ധതിയിടുന്നു

20 ലക്ഷം ഫോളോവേഴ്സുമായി കേരള പൊലീസ് എഫ്ബി പേജ്

മിഥുൻ സർക്കാർ അനാസ്ഥയുടെ ഇര: രാജീവ് ചന്ദ്രശേഖർ