ജർമനിയിൽ നിന്നും 5000 യുഎസ് സൈനികരെ പിൻവലിക്കാൻ പെന്‍റഗൺ

 
World

യുഎസ്-ജർമൻ ബന്ധം വഷളാകുന്നു

ജർമനിയിൽ നിന്നും 5000 യുഎസ് സൈനികരെ പിൻവലിക്കാൻ പെന്‍റഗൺ

Reena Varghese

വാഷിങ്ടൺ: യുഎസ്-ജർമൻ ബന്ധം കൂടുതൽ വഷളാകുന്നതായി റിപ്പോർട്ടുകൾ. അമെരിക്ക-ഇറാൻ സംഘർഷം സംബന്ധിച്ച് ജർമൻ ചാൻസലർ ഫ്രെഡ്രിച്ച് മെർസ് നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് നിലവിൽ ജർമനിയിലുള്ള യുഎസ് സൈന്യത്തിലെ 5000ത്തോളം പേരെ പിൻവലിക്കുമെന്ന് പെന്‍റഗൺ അറിയിച്ചത്. 5000 യുഎസ് സൈനികരെ ജർമനിയിൽ നിന്നു പിൻവലിക്കാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഉത്തരവിട്ടതായി പെന്‍റഗൺ അറിയിച്ചു.

ജർമൻ ചാൻസലർ ഫ്രെഡ്രിച്ച് മെർസ് യുഎസ്-ഇറാൻ യുദ്ധത്തെക്കുറിച്ചു നടത്തിയ പരാമർശങ്ങൾക്കു ശേഷം സൈന്യത്തെ പിൻവലിക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക ഉത്തരവ് ഇറങ്ങിയത്.

സൈനികരുടെ പിൻവലിക്കൽ ആറു മുതൽ 12 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പെന്‍റഗൺ അറിയിച്ചത്. ജർമനിയിൽ നിലവിൽ 38,000 യുഎസ് സൈനികരാണ് ഉള്ളത്. എന്നാൽ അമെരിക്കൻ സെനറ്റിലെ ആയുധ സേനാ സമിതിയിലെ പ്രധാന ഡെമോക്രാറ്റ് അംഗമായ സെനറ്റർ ജാക്ക് റീഡ് ഈ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു. ഇത് മണ്ടത്തരമായ തീരുമാനമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

റഷ്യന്‍ സൈന്യം യുനിനെതിരെ ആക്രമണം തുടരുകയും നാറ്റോ കൂട്ടാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സമയത്ത് യൂറോപ്പിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം കുറയ്ക്കുന്നത് പുടിനു നല്കുന്ന വലിയ സമ്മാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പിന്‍വലിക്കല്‍ 2022-ന് മുമ്പുണ്ടായിരുന്ന സൈനികനിരക്കിലേക്ക് യുഎസ് സാന്നിധ്യം തിരിച്ചെത്തിക്കും. ജര്‍മ്മനിയില്‍ നിലവിലുള്ള ഒരു യു.എസ്. ആര്‍മി ബ്രിഗേഡ് കോംബാറ്റ് ടീമും മറ്റ് സേനകളും ഇതില്‍ ഉള്‍പ്പെടും.

യൂറോപ്യന്‍ കൂട്ടാളികളോടുള്ള ട്രംപിന്‍റെ സമീപകാല ജര്‍മന്‍ പ്രസ്താവനകളുംഈ തീരുമാനത്തിന് കാരണമായതായി പെന്‍റഗൺ വക്താവ് കൂട്ടിച്ചേർത്തു.

ട്രംപ് യൂറോപ്പിലെ അമെരിക്കൻ സൈനികരെ കുറയ്ക്കാനുള്ള ആശയം മുമ്പും പലതവണ മുന്നോട്ട് വച്ചിട്ടുണ്ട്. ഇറാനുമായി ബന്ധപ്പെട്ട യുദ്ധത്തിൽ പിന്തുണ കുറവാണെന്ന് ചൂണ്ടിക്കാട്ടി നാറ്റോ സഖ്യ കക്ഷികളെ അദ്ദേഹം അടുത്തിടെ വിമർശിക്കുകയും ചെയ്തു.

മഴ, മണ്ണിടിച്ചിൽ; ഏഴ് ജില്ലകളിൽ യെലോ അലർട്ട്

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ; പ്രൊഫസറെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

ജീവനക്കാരുടെ പണിമുടക്ക്; അഞ്ച് ദിവസം ബാങ്കുകൾ പൂട്ടിക്കിടക്കും

മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സഹോദരി കസ്റ്റഡിയിൽ; ജയിലിലേക്ക് മാറ്റി

വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം