പിബി അംഗം ഉൾപ്പടെ ഉന്നത സൈനിക ഉദ‍്യോഗസ്ഥരെ പുറത്താക്കി ചൈന
ബെയ്ജിങ്: സാമ്പത്തിക കുറ്റകൃത‍്യങ്ങൾ ആരോപിച്ച് ഉന്നത സൈനിക ഉദ‍്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ച് ചൈന. കമ്മ‍്യൂണിസ്റ്റ് പാർട്ടിയുടെ പിബി അംഗം ഉൾപ്പടെയുള്ള 9 സൈനിക മേധാവിമാരൊയാണ് പുറത്താക്കിയിരിക്കുന്നത്. പുറത്താക്കിയവരിൽ പ്രസിഡന്‍റ് ഷീ ജിൻ പിങ്ങിന്‍റെ വിശ്വസ്തരും ഉൾപ്പെടുന്നു.
ചൈനയുടെ സാമ്പത്തിക വികസന പദ്ധതി ചർച്ച ചെയ്യുന്നതിനും പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള സെൻട്രൽ കമ്മിറ്റി ചേരുന്നതിനു മുൻപാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അഴിമതി വിരുദ്ധ പോരാട്ടത്തിന്‍റെ ഭാഗമായാണ് നടപടിയെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ വ‍്യക്തമാക്കി.