റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും റഷ്യയുമായി ചർച്ച നടത്തണം: ഇറ്റാലിയൻ പ്രധാനമന്ത്രി
file photo
മിലാൻ: യുക്രെയ്ൻ-റഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും റഷ്യയുമായി ചർച്ച നടത്തണം എന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി.
യുക്രെയ്നിലെ യുദ്ധെം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോൾ യൂറോപ്പ് മോസ്കോയുമായി കൂടുതൽ ആശയ വിനിമയം നടത്തണമെന്ന ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിന്‍റെ നിലപാടിനോട് താനും അനുകൂലമാണെന്നും മെലോണി പറഞ്ഞു.
യൂറോപ്പും റഷ്യയുമായി സംസാരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും പത്രസമ്മേളനത്തിൽ അവർ പറഞ്ഞു. യുക്രെയ്നുമായി മാത്രം സംസാരിച്ചാൽ പ്രശ്നങ്ങൾ അവസാനിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.