.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഇറാനിൽ മുപ്പതു ലക്ഷത്തിലധികം ബാലവേലക്കാരായ കുട്ടികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ.
social media
റീന വർഗീസ് കണ്ണിമല
ഇറാനിയൻ തെരുവുകൾ ദരിദ്രരായ കുട്ടികൾക്ക് നരകഭൂമിയാണ്. ഇവിടങ്ങളെ സംഘടിത ക്രിമിനൽ ഗ്രൂപ്പുകൾ അതിനീചവും വിചിത്രവുമായ ജോലികളാണ് ദാരിദ്ര്യം മാറ്റാൻ ബാലവേലയ്ക്ക് ഇറങ്ങാൻ നിർബന്ധിതരായ കുട്ടികളെക്കൊണ്ടു ചെയ്യിപ്പിക്കുന്നത്.
ഇറാനിൽ മുപ്പതു ലക്ഷത്തിലധികം ബാലവേലക്കാരായ കുട്ടികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. പലതും മറച്ചു വച്ച് ഭരണകൂടം പുറത്തു വിട്ട കണക്കാണ് ഇത്. അപ്പോൾ യാഥാർഥ്യം ഇതിലും എത്രയോ ഭീകരമായിരിക്കും?
നുണ പറയുന്നതിൽ ഇറാനിയൻ ഭരണകൂടത്തിനുള്ള സാമർഥ്യവും അപാരമാണ്. ഇപ്പോൾ യുഎന്നിൽ സ്കൂൾ ആക്രമിച്ച യുഎസിനെതിരേ വാളോങ്ങുന്ന ഇറാൻ മുമ്പ് ഹസൻ റൂഹാനി പ്രസിഡന്‍റായിരുന്ന കാലത്ത് ബ്രസീലിൽ നടന്ന ഒരു ബാലവേല കൺവൻഷനിൽ
"ഇറാനിൽ ഞങ്ങൾക്ക് തോട്ടിപ്പണി ചെയ്യുന്ന കുട്ടികളില്ല" എന്നാണ് അക്കാലത്തെ ഇറാനിയൻ മന്ത്രി അലി റബീയി അവകാശപ്പെട്ടത്.
എന്നാൽ അതേ വർഷം തന്നെ 120,000 ഇറാനിയൻ കുട്ടികൾ തോട്ടിപ്പണിയിൽ മുഴുകിയിരിക്കുന്നതായി തിരിച്ചറിഞ്ഞതായി IAPSRS എന്ന മനുഷ്യാവകാശ സംഘനാ തലവൻ മുഹമ്മദ് നൊഗ്രേക്കർ വ്യക്തമാക്കിയിരുന്നു. ഇറാനിയൻ കുട്ടികൾക്കെതിരേ ഭരണകൂടം പുലർത്തി വരുന്ന ഈദൃശ ക്രൂരതകൾ ലോകത്തോടു വിളിച്ചു പറഞ്ഞതിന്‍റെ പേരിൽ IAPSRS എന്ന കുട്ടികൾക്കായുള്ള മനുഷ്യാവകാശ സംഘടന ഇറാൻ പിരിച്ചു വിട്ടു.
IAPSRS പിരിച്ചുവിടുന്നതിന് മുമ്പ് രാജ്യത്തുടനീളം 6,000 കുട്ടികളെ ഉൾക്കൊള്ളുന്ന 44 കേന്ദ്രങ്ങൾ സജീവമായിരുന്നിടത്താണ് ഈ പിരിച്ചു വിടൽ ഉണ്ടായത്. പിരിച്ചു വിടുക മാത്രമല്ല, ഇറാനിലെ ദുരിതപൂർണ ജീവിതം നയിക്കുന്ന കുട്ടികളുടെ സത്യാവസ്ഥ ലോകത്തോടു വിളിച്ചു പറഞ്ഞതിന്‍റെ പേരിൽ ഐആർജിസി ഐഎപിഎസ്ആർഎസിന്‍റെ സ്ഥാപകനും ഡയറക്റ്ററുമായ ഷാർമിൻ മെയ്മണ്ടിനെജാദിനെയും രണ്ടു മാനെജർമാരെയും 2020ൽ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
കുട്ടികൾക്കെതിരായ ഇറാനിയൻ സർക്കാരിന്‍റെ വിദ്രോഹ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര ഫോറങ്ങളിലും കുട്ടികളുടെ അവകാശങ്ങൾക്കായുള്ള യുഎൻ കമ്മിറ്റിയിലും ഈ സംഘന അറിയിച്ചതിനെതിരേ ഇറാനെതിരായ പ്രമേയങ്ങളുമായി അന്താരാഷ്ട്ര ലോകത്തിനു വിവരം നൽകുന്ന സാമൂഹിക ദ്രോഹം ചെയ്യുന്നവരായി കുട്ടികളുടെ അവകാശങ്ങൾക്കായുള്ള സിവിൽ ആക്റ്റിവിസ്റ്റുകളെയും അവരുടെ മനുഷ്യാവകാശ സംഘടനയെയും ചിത്രീകരിച്ചു കൊണ്ടാണ് ഇറാനിലെ കുട്ടികൾക്കായി അതിശക്തമായി പ്രവർത്തിച്ചിരുന്ന ഈ മനുഷ്യാവകാശ സംഘടന ഇറാൻ പിരിച്ചു വിട്ടത്. ഈ ഇറാനാണ് യുദ്ധത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്കായി യുഎന്നിൽ കരയുന്നത് എന്നതാണ് വിചിത്രം.
(അവസാനിച്ചു)