ദലൈ ലാമ

 
World

"130 വയസു വരെ ജീവിക്കുമെന്നാണ് പ്രതീക്ഷ"; 90ാം പിറന്നാൾ ആഘോഷിച്ച് ദലൈ ലാമ

ടിബറ്റൻ ആചാരം പ്രകാരം തന്‍റെ പിൻഗാമിയെ കണ്ടെത്തുമെന്ന് ദലൈ ലാമ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ന്യൂഡൽഹി: 90ാം പിറന്നാൾ ആഘോഷിച്ച് ടിബറ്റൻ ആത്മീയാചാര്യൻ ദലൈ ലാമ. ബുദ്ധ ധർമത്തോടും ടിബറ്റൻ ജനതയോടും നല്ല രീതിയിൽ സേവനം ചെയ്തുവെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും 30-40 വർഷങ്ങൾ കൂടി ജീവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോൾ 130 വയസും കഴിഞ്ഞു പോയേക്കാം എന്നും ദലൈ ലാമ പ്രത്യാശ പ്രകടിപ്പിച്ചു. സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേശന്‍റെ നേതൃ‌ത്വത്തിൽ ടിബറ്റൻ ക്ഷേത്രത്തിൽ മടത്തിയ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വർഷം ഡിസംബറിൽ 110 വയസിൽ കൂടുതൽ ജീവിക്കുമെന്നാണ് ലാമ പറഞ്ഞത്. ടിബറ്റൻ ആചാരം പ്രകാരം തന്‍റെ പിൻഗാമിയെ കണ്ടെത്തുമെന്ന് ദലൈ ലാമ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വിഷയത്തിൽ മറ്റാർക്കും ഇടപെടാൻ അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ ദലൈ ലാമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം