World

കുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്ന വീഡിയോ: ക്ഷമാപണം നടത്തി ദലൈലാമ

വീഡിയോ പ്രചരിച്ചതോടെ വ്യാപക വിമർശനം ഉയർന്നിരുന്നു

MV Desk

ന്യുഡൽഹി : കുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്ന വീഡിയോക്കെതിരെ വ്യാപക വിമർശനം ഉയർന്നതിന്‍റെ പിന്നാലെ ക്ഷമാപണം നടത്തി ടിബറ്റൻ ആത്മീയനേതാവ് ദലൈലാമ. അനുഗ്രഹം തേടിയെത്തിയ കുട്ടിയുടെ ചുണ്ടിൽ ചുംബിക്കുകയും, നാക്ക് പുറത്തേക്കിട്ട് നക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്‍റെ വീഡിയോ പ്രചരിച്ചതോടെ വ്യാപക വിമർശനം ഉയർന്നിരുന്നു.

കുട്ടിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നതായി ദലൈലാമ അറിയിച്ചു. നിഷ്കളങ്കമായും തമാശയോടെയുമാണ് പലപ്പോഴും ദലൈലാമയുടെ പെരുമാറ്റം. പൊതുസ്ഥലത്തും ക്യാമറയ്ക്കു മുന്നിലും ഇത്തരത്തിലാണു പെരുമാറാറുള്ളത്. കുട്ടിയോടും കുടുംബത്തോടും ലോകമെമ്പാടുമുള്ള സുഹൃത്തുകളോടും തന്‍റെ വാക്കുകൾ ഉണ്ടാക്കിയ വേദനയിൽ മാപ്പ് ചോദിക്കുന്നതായി ദലൈലാമ അറിയിച്ചു.

നീതികരിക്കാനാകാത്ത കാര്യമാണു ദലൈലാമ ചെയ്തതെന്ന തരത്തിൽ സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ആത്മീയ നേതാവിനു നിരക്കാത്ത പ്രവർത്തിയാണ് അദ്ദേഹം ചെയ്തതെന്നും അഭിപ്രായമുയർന്നു. സംഭവത്തിൽ അങ്ങേയറ്റം ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്

ആന്ധ്രാപ്രദേശിൽ ബസിന് തീപിടിച്ച് 25 മരണം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം

വനിതാ ലോകകപ്പ്: ഇന്ത്യ സെമി ഫൈനലിൽ

പിഎം ശ്രീയിൽ ഒപ്പുവച്ച് കേരളം

ശുചീകരണ തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണം; സുപ്രധാന ഉത്തരവുമായി തമിഴ്നാട് സർക്കാർ