അമെരിക്കൻ എയർലൈൻസ്
നോർത്ത കരോലിന (യുഎസ്): യൂറോപ്പിൽ നിന്നെത്തിയ അമെരിക്കൻ എയർലൈൻസ് വിമാനത്തിന്‍റെ ചക്രത്തിനിടയിൽ മൃതദേഹം കണ്ടെത്തി. ഷാർലെറ്റ് ഡഗ്ലസ് എയർപോർട്ടിലെ ഹാങ്കറിൽ നടന്ന പതിവ് പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്.
ജർമനിയിൽ നിന്നു വന്ന ബോയിങ് 777-200ER എന്ന വിമാനത്തിലാണ് സംഭവം. വിമാനം ഏകദേശം രണ്ടു ദിവസം വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്നു.
മരണം സംഭവസ്ഥലത്ത് വച്ച് തന്നെയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊലപാതകമാണോയെന്ന് അന്വേഷിക്കുമെന്ന് ഷാർലെറ്റ്-മെക്ലെൻബർഗ് പൊലീസ് പറഞ്ഞു.
മൃതദേഹം എങ്ങനെ അകത്തു പ്രവേശിച്ചതിനെക്കുറിച്ച് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.