ആയത്തുള്ള അലി ഖമെയ്നിയെയും മകൻ മൊജ്തബ ഖമെയ്നിയെയും ഉന്മൂലനം ചെയ്യുന്നത് ഉൾപ്പടെയുള്ള സൈനിക നീക്കങ്ങൾക്കുള്ള പദ്ധതിയുമായി യുഎസ് സൈന്യം
file photo
വാഷിങ്ടൺ: ഇറാനെതിരേ കടുത്ത സൈനിക നടപടി വേണ്ടി വേണ്ടി വന്നാൽ അതും നടപ്പാക്കാൻ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിർദേശം നൽകിയതായി പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നു. ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമെയ്നിയെയും മകൻ മൊജ്തബ ഖമെയ്നിയെയും ഉന്മൂലനം ചെയ്യുന്നത് ഉൾപ്പടെയുള്ള സൈനിക നീക്കങ്ങൾക്കുള്ള പദ്ധതി യുഎസ് സൈന്യം ട്രംപിനു മുന്നിൽ വച്ചിട്ടുണ്ടെന്നാണ് മുതിർന്ന ഭരണകൂട വൃത്തങ്ങളെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നത്.
എങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഉപദേഷ്ടാവ് വ്യക്തമാക്കി. റിപ്പോർട്ടുകൾ അനുസരിച്ച് യുഎസ് പ്രതിരോധ വകുപ്പ് ട്രംപിനു മുന്നിൽ നിരവധി സൈനിക പദ്ധതികൾ നിരത്തിയിട്ടുണ്ട്. അന്തിമ നടപടി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. പ്രസിഡന്‍റ് എന്ത് തെരഞ്ഞെടുക്കുന്നു എന്നത് ആർക്കും അറിയില്ല.
ഖമെയ്നിയെയും മകനെയും കൊലപ്പെടുത്തുന്നതിനുള്ള ഒരു പദ്ധതി ആഴ്ചകൾക്കു മുമ്പ് ട്രംപിന് കൈമാറിയതായി രണ്ടാമത്തെ ഉറവിടം സ്ഥിരീകരിച്ചു. അത്തരമിൊരു സാധ്യത കുറച്ചു കാലമായി പരിഗണനയിലാണന്നാണ് ഇത് സൂചിപ്പിക്കുന്നത്. ട്രംപ് മനഃപൂര്‍വ്വം തന്ത്രപരമായ അവ്യക്തത നിലനിര്‍ത്തുകയാണെന്ന് മറ്റൊരു മുതിര്‍ന്ന ഉപദേഷ്ടാവ് പറഞ്ഞു.
മാധ്യമ വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് പ്രതിനിധി അന്ന കെല്ലി വിസമ്മതിച്ചു. ഇറാന്‍റെ ഉന്നത നേതൃത്വത്തിനു നേരെയുള്ള ഏതൊരു നേരിട്ടുള്ള ആക്രമണവും വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള സംഘര്‍ഷങ്ങൾ വർധിപ്പിക്കും. ഇത് പശ്ചിമേഷ്യയിലെ പ്രാദേശിക സ്ഥിരതയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും.