ജീവനക്കാരിയുടെ ശമ്പള കുടിശിക ക്രിപ്‌റ്റോ കറന്‍സിയില്‍ നൽകണം: ദുബായ് കോടതി 
World

ജീവനക്കാരിയുടെ ശമ്പള കുടിശിക ക്രിപ്‌റ്റോ കറന്‍സിയില്‍ നൽകണം: ദുബായ് കോടതി

സാമ്പത്തിക കേസുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാളുടെ ശമ്പള കുടിശ്ശിക ക്രിപ്‌റ്റോ കറന്‍സിയില്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

നീതു ചന്ദ്രൻ

ദുബായ്: ജീവനക്കാരിയുടെ ശമ്പള കുടിശിക ക്രിപ്‌റ്റോ കറന്‍സിയില്‍ നല്‍കാന്‍ ദുബായ് കോടതി സ്വകാര്യ കമ്പനിയോട് ആവശ്യപ്പെട്ട് ഉത്തരവ്. ശമ്പള കുടിശിക ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട ജീവനക്കാരിയാണ് കോടതിയെ സമീപ്പിച്ചത്. സാമ്പത്തിക കേസുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാളുടെ ശമ്പള കുടിശ്ശിക ക്രിപ്‌റ്റോ കറന്‍സിയില്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

ശമ്പളം ദിര്‍ഹത്തിലും ഇക്കോവോട്ട് ടോക്കണ്‍സ് എന്ന ക്രിപ്റ്റോ കറന്‍സിയിലും നല്‍കുമെന്ന് ജീവനക്കാരിയുടെ തൊഴില്‍ കരാറിലുണ്ട്. ശമ്പളം ജീവനക്കാരന്‍റെ മൗലിക അവകാശമാണെന്നും രാജ്യത്തെ സിവില്‍ ട്രാന്‍സാക്ഷന്‍ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ അവകാശം സ്ഥാപിച്ചിരിക്കുന്നതെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി 5250 ഇക്കോവാട്ട് ടോക്കണ്‍ ആണ് കുടിശികയായത്. ഇതിനിടെ ജീവനക്കാരിയെ കമ്പനി പിരിച്ചുവിടുകയും ചെയ്തു.

രാജ്യത്ത് 3000 ക്രിപ്‌റ്റോ കമ്പനികളില്‍ പതിനായിരക്കണക്കിന് പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് ഈ വിധി പ്രതീക്ഷ നല്‍കുന്നതാണ്. ഒരു രാജ്യത്തിന്‍റെ നിയമസംവിധാനം അതിന്‍റെ ഉത്തരവിലൂടെ ക്രിപ്‌റ്റോ കറന്‍സിക്ക് സാധുത നല്‍കുന്നതോടെ കൂടുതല്‍ കറന്‍സിക്ക് സാധുത നല്‍കുന്നതോടെ കൂടുതല്‍ കറന്‍സികള്‍ക്ക് സ്വീകാര്യത ലഭിക്കുമെന്നും അവര്‍ പറഞ്ഞു.

വോട്ടർ പട്ടിക: കേരളം സുപ്രീം കോടതിയിലേക്ക്

ചാലക്കുടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

WPL: ദീപ്തി ശർമയെ യുപി വാര്യേഴ്സ് ഒഴിവാക്കി

3 കോർപ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകൾ ഭരിക്കും

ജാതിവിവേചനം അധ്യാപകർക്കു ചേർന്നതല്ല: മന്ത്രി