"എച്ച് 1 ബി വിസ ഉടമകൾ യുഎസിൽ അനധികൃത ഹോം കിച്ചൺ നടത്തുന്നു"

 

file photo

World

"എച്ച് 1 ബി വിസ ഉടമകൾ യുഎസിൽ അനധികൃത ഹോം കിച്ചൺ നടത്തുന്നു"...

എക്സിൽ ഷെയർ ചെയ്ത പോസ്റ്റിലാണ് ഈ ആരോപണം.

Reena Varghese

വാഷിങ്ടൺ: എച്ച് 1 ബി വിസ ഉടമകൾ യുഎസിൽ അനധികൃതമായി ഹോം കിച്ചൺ നടത്തുന്നതായി ആരോപണം. എക്സിൽ ഷെയർ ചെയ്ത പോസ്റ്റിലാണ് ഈ ആരോപണം. ടെക്സസിലാണ് ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ നടക്കുന്നതെന്ന് പോസ്റ്റ് പറയുന്നു.

എച്ച് 1 ബി വിസക്കാർക്ക് സ്വന്തമായി ബിസിനസ് നടത്തുന്നത് നിയമപരമായി അനുവദനീയമല്ലെന്നിരിക്കെ എച്ച് 1 ബി വിസക്കാരും അവരുടെ ആശ്രിതരായ എച്ച് 4 വിസ ഉടമകളും അധിക വരുമാനം ലക്ഷ്യമിട്ട് ഹോം കിച്ചൺ പദ്ധതിയിൽ ഏർപ്പെടുന്നു എന്നാണ് പരാതി.

ഫേസ് ബുക്ക്, വാട്ട്സാപ്പ് പോലുള്ള സ്വകാര്യ ഗ്രൂപ്പുകളിലൂടെയാണ് പരസ്യം ചെയ്യുന്നതെന്നും ഇത്തരം പ്രവർത്തനങ്ങൾ അമെരിക്കൻ നിയമങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്.

എക്സിൽ പങ്കു വച്ച ഒരു പോസ്റ്റിൽ ഇന്ത്യക്കാരുടേതെന്നു സംശയിക്കുന്ന ഹോം കിച്ചണിന്‍റെ പരസ്യവും ഇത്തരം പ്രവർത്തനങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട നിയമ വശങ്ങളും പങ്കു വച്ചിട്ടുണ്ട്. എന്നാൽ ഇത് മെക്കിന്നിയിലെ പ്രാദേശിക നിയമങ്ങൾ അനുസരിച്ച് നിയമവിരുദ്ധമാണെന്ന് പോസ്റ്റിൽ ആരോപിക്കുന്നു.

ടെക്സസ് കോട്ടേജ് ഫുഡ് നിയമം അനുസരിച്ച് ബേക്ക് ചെയ്ത സാധനങ്ങൾ മാത്രമേ റെസിഡൻഷ്യൽ അടുക്കളകളിൽ നിർമിക്കാൻ അനുവാദമുള്ളൂ. ചൂടുള്ള വിഭവങ്ങൾ നിർമിക്കാൻ അനുവാദമില്ലെന്നും പോസ്റ്റിൽ പറയുന്നു.

യുഎസ് നിയമപ്രകാരം എച്ച് 1 ബി വിസ ഉടമകൾക്ക് അവരെ സ്പോൺസർ ചെയ്യുന്ന കമ്പനികൾക്ക് വേണ്ടി മാത്രമേ ജോലി ചെയ്യാൻ അനുമതിയുള്ളെന്നും ഷെയർ ചെയ്ത പോസ്റ്റിൽ പറയുന്നു.

ഇനി തെരഞ്ഞെടുപ്പിലേക്കില്ല; വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

'അഭിഷേക് ശർമയുടെ ഫോമിൽ ആശങ്ക'; സഞ്ജുവിനോടുള്ള അവഗണനയിൽ പ്രതികരണവുമായി മുൻ ഇന്ത‍്യൻ താരം

എല്ലാ കണ്ണുകളും നിതിൻ ഗഡ്കരിയിലേക്ക്; ഇ20 പെട്രോളിനെതിരേ സോഷ‍്യൽ മീഡിയയിൽ പുതിയ മൂവ്മെന്‍റ്, ബിജെപിക്ക് വെല്ലുവിളി

ലഹരി വിറ്റ അധ്യാപകർ ഇനി കുട്ടികളെ പഠിപ്പിക്കണ്ട; കീർത്തനയെ പിരിച്ചു വിട്ടു, കാവ്യക്കെതിരായ നടപടി ഉടൻ

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുന്നു; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ യെലോ അലർട്ട്