ഇറാൻ- യുഎസ് യുദ്ധംആണവായുധ കവചം നിർമിക്കാൻ ശ്രമിച്ചതിനാൽ :റൂബിയോ

 

file photo

World

ഇറാൻ- യുഎസ് യുദ്ധം ആണവായുധ കവചം നിർമിക്കാൻ ശ്രമിച്ചതിനാൽ: റൂബിയോ

ഇറാനെതിരേ ഇസ്രേയൽ നടത്തിയ സൈനിക നീക്കത്തിന് അമെരിക്ക എന്തുകൊണ്ടാണ് പിന്തുണ നൽകുന്നതെന്നതിനുള്ള മറുപടി

Reena Varghese

വാഷിങ്ടൺ: ഇറാനെതിരായി അമെരിക്കയും ഇസ്രയേലും സംയുക്ത സൈനിക നീക്കം നടത്താൻ കാരണം ഇറാൻ ആണവായുധങ്ങൾ നേടാൻ ശ്രമിച്ചതിനാലാണ് എന്ന് അമെരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.

ഇറാനെതിരേ ഇസ്രേയൽ നടത്തിയ സൈനിക നീക്കത്തിന് അമെരിക്ക എന്തുകൊണ്ടാണ് പിന്തുണ നൽകുന്നതെന്നതിനുള്ള മറുപടിയായിട്ടായിരുന്നു റൂബിയോയുടെ ഈ പ്രതികരണം.

നിലവിലെ യുഎസ് ഇറാൻ യുദ്ധത്തിൽ അമെരിക്കക്കാരുടെ സംശയം തീർക്കാനുള്ള വിശദീകരണമാണ് എന്നു പറഞ്ഞാണ് റൂബിയോ തന്‍റെ സംഭാഷണം മുന്നോട്ടു കൊണ്ടു പോയത്.ഇറാന്‍ ആണവായുധങ്ങള്‍ നേടാന്‍ ശ്രമിക്കുന്നു. അതില്‍ യാതൊരു സംശയവുമില്ല. ഇറാന്‍ പ്രതിരോധ കവചം സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

വളരെ കൂടുതല്‍ മിസൈലുകളും ഡ്രോണുകളും ശേഖരിച്ച് ആരും അവരെ ആക്രമിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുകയാണെന്നും അത് ലോകത്തിനു തന്നെ വൻ അപടകമാണെന്നും അത് അവസാനിപ്പിക്കാനാണ് ഫെബ്രുവരി 28ന് ഇറാനെതിരേ സൈനിക നീക്കം അമെരിക്ക ആരംഭിച്ചതെന്നും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കി.

തുടർഭരണം സംഘടനാരംഗത്ത് മുരടിപ്പുണ്ടാക്കി; എല്ലാ തലത്തിലും തിരുത്തൽ വേണമെന്ന് സിപിഎം

ഗാർഹിക പാചക വാതകവില വർധിപ്പിക്കുന്നത് ജനദ്രോഹ നടപടി; ഫെയ്സ്ബുക്ക് പോസ്റ്റുമായി പ്രതിപക്ഷ നേതാവ്

കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും: പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് തോൽവി; പാക്കിസ്ഥാൻ ക‍്യാപ്റ്റനെയും പരിശീലകനെയും മാറ്റിയേക്കും

ബന്ധു നിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്‍റെ പേഴ്സണൽ സ്റ്റാഫ് രാജിവച്ചു