കാനഡയെ യുഎസിലേക്ക് സ്വാംശീകരിക്കാൻ 'സാമ്പത്തിക ശക്തി' ഉപയോഗിക്കുമെന്ന ഡോണൾഡ് ട്രംപിന്‍റെ ഭീഷണിക്കെതിരെ സ്ഥാനമൊഴിയുന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.
രണ്ടു രാജ്യങ്ങളെ ലയിപ്പിക്കാനുള്ള ട്രംപിന്‍റെ താൽപര്യം ഒരിക്കലും സാധ്യമല്ല എന്ന് ജസ്റ്റിൻ ട്രൂഡോ. ഞങ്ങളുടെ രണ്ട് രാജ്യങ്ങളിലെയും തൊഴിലാളികൾക്കും കമ്മ്യൂണിറ്റികൾക്കും പരസ്പരം ഏറ്റവും വലിയ വ്യാപാര-സുരക്ഷാ പങ്കാളിയാകുന്നത് പ്രയോജനകരമാണ്," ട്രൂഡോ എക്‌സിൽ എഴുതി.
കാനഡയെ യുഎസിലേക്ക് സ്വാംശീകരിക്കാൻ "സാമ്പത്തിക ശക്തി" ഉപയോഗിക്കുമെന്ന ട്രംപിന്‍റെ ഭീഷണിക്ക് മറുപടിയുമായി മുതിർന്ന കനേഡിയൻ ഉദ്യോഗസ്ഥനും രംഗത്തെത്തി.
തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റിന്‍റെ നിർദ്ദേശത്തെ ശക്തമായി അപലപിച്ച അദ്ദേഹം പകരം രണ്ട് അമേരിക്കൻ സംസ്ഥാനങ്ങൾ ക്യാനഡ വാങ്ങാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഒന്‍റാറിയോ പ്രീമിയർ ഡഗ് ഫോർഡ് ട്രംപിന്‍റെ നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.
കാനഡയുടെ നിയന്ത്രണം യുഎസ് ഏറ്റെടുക്കുന്നതിൽ ട്രംപ് ഗൗരവമുള്ളയാളാണെന്ന് കരുതുന്നുണ്ടോയെന്ന് ഒരു പത്രസമ്മേളനത്തിൽ ഫോർഡിനോട് ചോദ്യമുയർന്നപ്പോഴായിരുന്നു ഈ പ്രതികരണം.
ക്യാനഡ വാങ്ങാൻ അമെരിക്കൻ പ്രസിഡന്‍റ് എത്തിയാൽ അദ്ദേഹത്തിന് താൻ ഒരു കൗണ്ടർ ഓഫർ നൽകുമെന്നും നമ്മൾ അലാസ്ക വാങ്ങിയാൽ എങ്ങനെയിരിക്കുമെന്നും ഫോർഡ് ചോദിച്ചു.
അമെരിക്കൻ ഐക്യനാടുകളിലെ മേജർ സിറ്റികളായ മിനസോട്ടയും മിനിയാപൊളിസും തങ്ങൾ വാങ്ങിയാൽ എങ്ങനെയിരിക്കുമെന്നും ഫോർഡ് ചോദിച്ചു.
തന്‍റെ ഈ വാദമുഖങ്ങൾ യാഥാർഥ്യമല്ലാത്തതു പോലെ തന്നെയാണ് ട്രംപിന്‍റെ വാഗ്ദാനമെന്നും ഫോർഡ് കൂട്ടിച്ചേർത്തു.തമാശക്കാരനായ ട്രംപിന്‍റെ മറ്റൊരു തമാശയായിട്ടാണ് ഫോർഡ് ക്യാനഡയെ അമെരിക്കയോടു കൂട്ടിച്ചേർക്കാനുള്ള ട്രംപിന്‍റെ വാഗ്ദാനത്തോട് പ്രതികരിച്ചത്.
എന്നാൽ ശ്രദ്ധേയമായ വസ്തുത, ഈ ആഴ്ച, താൻ സ്ഥാനമൊഴിയുകയാണെന്ന് ട്രൂഡോ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ട്രൂത്ത് സോഷ്യൽ എന്ന തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ട്രംപ് കാനഡയെ യുഎസിലേക്ക് സ്വാംശീകരിക്കാൻ "സാമ്പത്തിക ശക്തി" ഉപയോഗിക്കുമെന്ന ഭീഷണിയുയർത്തിയത്.
"കാനഡയിലെ നിരവധി ആളുകൾ അമെരിക്കയുടെ 51-ാമത്തെ സംസ്ഥാനമാകാൻ ഇഷ്ടപ്പെടുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് ഇതു വരെ ലഭിച്ചു പോന്ന വൻ വ്യാപാര കമ്മികളും സബ്‌സിഡികളും ഇനി കാനഡയിൽ തുടരേണ്ടതില്ലെന്നാണ് ട്രംപിന്‍റെ സാമ്പത്തിക നയം.ഇതു മനസിലാക്കിയാണ് ജസ്റ്റിൻ ട്രൂഡോ രാജിവച്ചത്. ക്യാനഡ യുഎസുമായി ലയിച്ചാൽ ഈ സാമ്പത്തിക ഉപരോധം ഉണ്ടാകില്ല.തന്നെയല്ല,താരിഫുകളും നികുതികളും കുറയും, റഷ്യൻ, ചൈനീസ് കപ്പലുകളുടെ ഭീഷണിയിൽ നിന്ന് ക്യാനഡ പൂർണ്ണമായും സുരക്ഷിതമായിരിക്കും. നിലവിൽ ഈ സുരക്ഷിതത്വത്തിന് ക്യാനഡ അമെരിക്കയെയാണ് ആശ്രയിക്കുന്നത്.അതിനു നല്ല സാമ്പത്തികച്ചെലവുമുണ്ട്.ഇപ്പോൾ ഇത്തരം കാര്യങ്ങളിൽ ക്യാനഡയ്ക്കു കിട്ടുന്ന സാമ്പത്തിക ഇളവുകൾ ട്രംപ് പ്രസിഡന്‍റാകുന്നതോടെ ഇല്ലാതാകും.താരിഫുകൾ വർധിക്കും.നികുതികളും വർധിക്കും.ക്യാനഡ അമെരിക്കയിൽ ലയിച്ചാൽ ഇതെല്ലാം കുറയും.ക്യാനഡയെ 51ാം സംസ്ഥാനമാക്കുമെന്നും ട്രൂഡോയെ ഗവർണറായി കാണാനാണ് ആഗ്രഹമെന്നുമൊക്കെ ട്രംപ് പറഞ്ഞത് ഇങ്ങനെയുള്ള സാമ്പത്തിക ഉപരോധങ്ങൾ ക്യാനഡയ്ക്കെതിരെ കൊണ്ടുവരാനുള്ള അനതിവിദൂര പദ്ധതിയുടെ ഭാഗമായാണ്.