കൊല്ലപ്പെട്ട ഹരിയാന സ്വദേശി കപിൽ

 

Image Credit: X

World

അമെരിക്കയിൽ ഇന്ത്യക്കാരനെ വെടിവച്ചു കൊന്നു

കൊല്ലപ്പെട്ടത് ഹരിയാന സ്വദേശി കപിൽ

വാഷിങ്ടൺ: അമെരിക്കയിൽ ഇന്ത്യക്കാരനെ വെടി വച്ചു കൊന്നു. ലോസ് ആഞ്ചലസിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ ഹരിയാന സ്വദേശി കപിലാ(26)ണ് കൊല്ലപ്പെട്ടത്. ജോലി സ്ഥലത്തിനു സമീപം പൊതുസ്ഥലത്തു മൂത്രമൊഴിച്ചയാളെ ചോദ്യം ചെയ്തപ്പോഴാണ് കപിലിനു നേരെ ആക്രമണമുണ്ടായതെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങൾക്ക് കപിലിന്‍റെ മരണം സംബന്ധിച്ച വിവരം ലഭിച്ചത്. കുടുംബത്തിന്‍റെ ഏക പുത്രനായിരുന്നു ഈ യുവാവ്. 2022 ലാണ് കപിൽ അമെരിക്കയിൽ എത്തിയത്.

45 ലക്ഷം രൂപ മുടക്കിയെത്തിയ ഇദ്ദേഹം അനധികൃത കുടിയേറ്റക്കാരനായി മുദ്ര കുത്തപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ടു. നാളുകൾക്കു ശേഷം ജയിലിൽ നിന്നു പുറത്തിറങ്ങി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് വെടിയേറ്റു കൊല്ലപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന്‍റെ സഹായം തേടുകയാണ് കുടുംബം.

'ജെൻ സി' പ്രക്ഷോഭം ലക്ഷ്യം കണ്ടു; നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് മൂന്ന് പാർട്ടികൾ, 12 എംപിമാർ

ഹിമാചലിൽ മണ്ണിടിച്ചിൽ; ഒരു സ്ത്രീ മരിച്ചു, സഞ്ചാരികൾ കുടുങ്ങി

ചിത്രങ്ങൾ‌ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതിയിൽ ഹർജിയുമായി ഐശ്വര്യ റായ്

നേപ്പാളിൽ 'ജെൻ സി' പ്രക്ഷോഭം തുടരുന്നു; പ്രധാനമന്ത്രിയുടെ രാജിക്കായി സമ്മർദം