ഫിലിപ്പീൻസിൽ ഭൂചലനം: തീവ്രത 6.7

 

file photo

World

ഫിലിപ്പീൻസിൽ ഭൂചലനം: തീവ്രത 6.7

മിന്ദാനാവോ ദ്വീപിലെ ദാവോ ഓറിയന്‍റൽ മേഖലയ്ക്കു സമീപമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

Reena Varghese

ബകുലിൻ: ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം. ഫിലിപ്പീൻസിന്‍റെ കിഴക്കൻ ഭാഗങ്ങളിലാണ് റിക്റ്റർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തത്.

ബകുലിൻ നഗരത്തിൽ നിന്ന് 68 കിലോമീറ്റർ കിഴക്കായി സമുദ്രത്തിനടിയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ ‘ഓഫ്‌ഷോര്‍ ടെംബ്ലര്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിനെ തുടർന്ന് നാശനഷ്ടങ്ങൾക്കും തുടർചലനങ്ങൾക്കും സാധ്യതയുണ്ടെന്ന് ഫിലിപ്പീൻസിലെ ഭൂകമ്പ നിരീക്ഷണ ഏജൻസിയായ ഫിവോൾക്സ് മുന്നറിയിപ്പ് നൽകി.

ഭൂചലനത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നു പുറത്തേയ്ക്ക് ഓടിയിറങ്ങി. നിലവിൽ പ്രദേശവാസികളെല്ലാവരും സുരക്ഷിതരാണ്. മിന്ദാനാവോ ദ്വീപിലെ ദാവോ ഓറിയന്‍റൽ മേഖലയ്ക്കു സമീപമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ 'ക‍്യാ ബോൽതീ പബ്ലിക് ക‍്യാംപെയിൻ'; പുതിയ നീക്കവുമായി സിജെപി

ദേശീയ ബയോഗ്യാസ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; 23,731 കോടി രൂപ ചെലവിൽ ശുദ്ധ ഇന്ധന ഉൽപാദനം വർധിപ്പിക്കും

ബംഗ്ലാദേശ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 20ന്

ഓണത്തിന് വ്യാജമദ്യം നിർമിക്കാൻ എത്തിച്ച 1,350 ലിറ്റർ സ്പിരിറ്റ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

മെറ്റ മാപ്പ് പറയണം; അക്കൗണ്ടുകള്‍ നീക്കിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം