മോസ്കോയിൽ പരിശീലന വിമാനം തകർന്നു വീണ് നാലു മരണം
file photo
മോസ്കോ: റഷ്യയിലെ മോസ്കോയിൽ പരിശീലന വിമാനം തകർന്നു വീണ് നാലു മരണം. വിമാനത്തിൽ ഉണ്ടായിരുന്ന ജീവനക്കാരും പരിശീലനാർഥികളുമാണ് മരിച്ചത്. എൻജിൻ തകരാറു മൂലം തകർന്നു വീണ വിമാനത്തിന് തീ പിടിക്കുകയായിരുന്നു.
അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സിവിൽ ഏവിയേഷൻ പൈലറ്റുമാരെ പരിശീലിപ്പിക്കാനുപയോഗിക്കുന്ന വിമാനമാണ് തകർന്നത്.