ഓപ്പറേഷന്‍ സിന്ദൂർ; കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം
പാരിസ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമസേനയ്ക്ക് മേൽക്കൈയുണ്ടായിരുന്നെന്ന് ഫ്രഞ്ച് കമാൻഡർ വെളിപ്പെടുത്തിയതായുള്ള പാക് ടിവി ചാനലിന്‍റെ വാദം തള്ളി ഫ്രഞ്ച് നാവികസേന. പാക്കിസ്ഥാൻ തുടരുന്ന കുപ്രചാരണത്തിന്‍റെ ഭാഗമാണ് ജിയൊ ടിവിയുടെ റിപ്പോർട്ടെന്ന് ഫ്രഞ്ച് നാവികസേന വ്യക്തമാക്കി.
പാക്കിസ്ഥാന് ഇന്ത്യയ്ക്കു മേൽ വ്യക്തമായ മേധാവിത്വമുണ്ടായിരുന്നതായി ഫ്രഞ്ച് കമാൻഡർ ക്യാപ്റ്റൻ ജാക്വിസ് ലോണെ സ്ഥിരീകരിച്ചെന്ന് ജിയൊ ടിവി കഴിഞ്ഞ ദിവസം ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അവകാശപ്പെട്ടിരുന്നു.
പാക് വ്യോമസേന കൂടുതൽ മെച്ചപ്പെട്ട തയാറെടുപ്പുകൾ നടത്തിയിരുന്നെന്നും ചൈനീസ് നിർമിത ജെ10 സി യുദ്ധവിമാനങ്ങളുടെ മികവ് മൂലമാണ് റഫാൽ വിമാനം വീഴ്ത്താനായതെന്നും ലേഖനത്തിൽ അവകാശവാദമുയർത്തിയിട്ടുണ്ട്.
എന്നാൽ, ക്യാപ്റ്റൻ ലോണെ ഇത്തരമൊരു വിവരവും പങ്കുവച്ചിട്ടില്ലെന്നു ഫ്രഞ്ച് നാവികസേന പറഞ്ഞു. അദ്ദേഹം പ്രസിദ്ധീകരണത്തിനുവേണ്ടി ഒന്നും നൽകിയിട്ടില്ല. ലേഖനം നിറയെ തെറ്റായ വിവരങ്ങളും കുപ്രചരണവുമാണെന്നും നാവികസേന.
നേരത്തേ, പാക്കിസ്ഥാന്‍റെ ഇന്ത്യാവിരുദ്ധ പ്രചാരണം പരക്കെ വിമർശം നേരിട്ടിരുന്നു. ഇന്ത്യയോട് പരാജയപ്പെട്ട പാക്കിസ്ഥാൻ കുപ്രചരണം തുടരുന്നതിനുള്ള അവസാന ഉദാഹരണമാണിതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു.