ഖാൻ യൂനുസിനു സമീപം ഡ്രോൺ ആക്രമണം
afp
ഗാസ മുനമ്പിലെ വെടിനിർത്തൽ രേഖയുടെ ഇസ്രയേൽ നിയന്ത്രണത്തിലുള്ള ഭാഗത്ത് സൈനികർ മൂന്നു പലസ്തീനികളെ കൊലപ്പെടുത്തിയതായി പലസ്തീൻ മാധ്യമങ്ങളും പ്രാദേശിക ആശുപത്രികളും റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ സൈന്യം ഇക്കാര്യത്തിൽ ഇതു വരെ പ്രതികരിച്ചിട്ടില്ല. ഗാസയുടെ കിഴക്കൻ പ്രദേശമായ തുഫയിൽ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടതായി ഗാസ സിറ്റിയിലെ അൽ-അഹ് ലി ബാപ്റ്റിസ്റ്റ് ആശുപത്രി അറിയിച്ചു.
നഗരത്തിന്‍റെ കിഴക്കുള്ള ബാനി സുഹൈലയിൽ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി തെക്കൻ ഗാസയിലെ ഖാൻ യൂനുസിലെ നാസർ ആശുപത്രി അറിയിക്കുന്നു. രണ്ടു പേരും പുരുഷന്മാരായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. ഗാസയിലെ വെടിനിർത്തൽ ലംഘനങ്ങളുടെ പേരിൽ ഇസ്രയേൽ ഹമാസിനെതിരെ ആക്രമണം തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഞായറാഴ്ച പറഞ്ഞു. ഇസ്രയേൽ വെടി നിർത്തൽ കരാർ ലംഘിച്ചു എന്ന് ഹമാസ് ഭീകരർ ആരോപിച്ചു.