ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി

 

KHAMENEI.IR / AFP

World

ഇറാന്റെ പരമോന്നത നേതാവ് ഖമനേയിയുടെ സംസ്‌കാര ചടങ്ങ്; കേന്ദ്രന്ത്രി പബിത്ര മാര്‍ഗരിറ്റയും ബിഹാര്‍ ഗവര്‍ണറും പങ്കെടുക്കും

ജൂലൈ നാലു മുതല്‍ ഒന്‍പതു വരെയാണ് സംസ്‌കാര ചടങ്ങ്

Sarath Nath MS

ന്യൂഡല്‍ഹി: യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റയും ബിഹാര്‍ ഗവര്‍ണര്‍ ലെഫ്റ്റനന്റ് ജനറല്‍ സൈദ് ഹസ്‌നൈനും പങ്കെടുക്കും.

ജൂലൈ നാലു മുതല്‍ ഒന്‍പതു വരെയാണ് സംസ്‌കാര ചടങ്ങ്. ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇറാന്‍ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാല്‍ ഇറാനില്‍ ഇപ്പോഴും യുഎസ്-ഇസ്രായേല്‍ ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രധാനമന്ത്രി പങ്കെടുക്കുമോയെന്നതു സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ഇന്ത്യയില്‍ നിന്ന് ആരും തന്നെ പങ്കെടുക്കില്ലെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ പ്രാതിനിധ്യം സംബന്ധിച്ച വിവരം പുറത്തുവന്നത്.

ഫെബ്രുവരി 28ന് യുഎസ്-ഇസ്രായേലും ആരംഭിച്ച ആക്രമണത്തിന്റെ ആദ്യ ദിവസം തന്നെയാണ് ഖമനേയി കൊല്ലപ്പെട്ടത്. തുടര്‍ന്ന് ആക്രമണം കനത്തതോടെ സംസ്‌കാരം അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു. നിലവില്‍ യുഎസും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെക്കപ്പെട്ടതോടെയാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് കളമൊരുങ്ങുന്നത്. 20 ലക്ഷത്തോളം പേര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ