ഇന്ത്യയുമായി മികച്ച ബന്ധം സ്ഥാപിക്കാൻ ശ്രമിക്കും: റിസാ പഹ് ലവി
file photo
ടെഹ്റാൻ: ഇന്ത്യയുമായി കൂടുതൽ മികച്ച ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുമെന്ന് നാടുകടത്തപ്പെട്ട ഇറാൻ രാജകുടുംബാംഗം റിസാ പഹ് ലവി. രാജ്യാന്തര വെല്ലുവിളികൾ നേരിടാൻ കൂടുതൽ ശക്തമായ രാജ്യാന്തര സഹകരണം ആവശ്യമാണെന്നും അവ പരിഹരിക്കുന്നതിൽ ഇന്ത്യയ്ക്ക് പ്രാധാന്യമുണ്ടെന്നും പഹ് ലവി പറഞ്ഞു. ഒരേ മൂല്യങ്ങൾ വച്ചു പുലർത്തുകയും തങ്ങളോടൊപ്പം പ്രവർത്തിക്കുകയും ചെയ്യുന്ന ഏതൊരു രാജ്യവുമായും മികച്ച ബന്ധം പുലർത്താൻ ജനാധിപത്യ ഇറാൻ സന്നദ്ധമാണെന്നും പഹ് ലവി കൂട്ടിച്ചേർത്തു.
ഇറാനും ഇന്ത്യയും തമ്മിൽ മികച്ച ബന്ധമാണ് പണ്ടേ ഉണ്ടായിരുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇറാൻ സന്ദർശിച്ച സമയത്ത് താൻ വളരെ ചെറുപ്പമായിരുന്നു. ആ ബന്ധം വളരെക്കാലം പഴക്കമുള്ളതാണ്. ഇന്ത്യയുടേത് സമ്പന്നമായ ഒരു സംസ്കാരമാണ്. രാഷ്ട്രങ്ങൾ എന്ന നിലയിൽ നമുക്ക് പൈതൃകത്തെ കുറിച്ച് വളരെയധികം അഭിമാനിക്കാൻ കഴിയും. ഇത് വളരെ നല്ല ബന്ധത്തിനും സഹകരണത്തിനും സ്വാഭാവികമായ ഒരു പാതയായിരിക്കാം എന്നും പഹ് ലവി പ്രത്യാശ പ്രകടിപ്പിച്ചു.