ഐഎഇഎ പ്രമേയം വെറും രാഷ്ട്രീയനാടകം: ഇറാൻ

 
World

ഐഎഇഎ പ്രമേയം വെറും രാഷ്ട്രീയനാടകം: ഇറാൻ

ഐഎഇഎയെ വിശ്വസിക്കാൻ കൊള്ളില്ല, യുഎസ് ഐഎഇഎയെ ആയുധമാക്കുന്നു- തുറന്നടിച്ച് ഇറാൻ

Reena Varghese

വിയന്ന: തങ്ങളുടെ പക്കലുള്ള അവശേഷിക്കുന്ന യുറേനിയം ശേഖരം അടിയന്തരമായി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പട്ട് അന്താരാഷ്ട്ര ആണവോർജ ഏജൻസി പാസാക്കിയ പ്രമേയം വെറും രാഷ്ട്രീയ നാടകമാണെന്ന് ഇറാൻ. വിയന്നയിലെ യുഎൻ ആസ്ഥാനത്തുള്ള ഇറാന്‍റെ സ്ഥിരം പ്രതിനിധി സംഘമാണ് ഐഎഇഎയുടെ ഈ പ്രമേയത്തിനെതിരേ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.

ഐഎഇഎ ബോർഡ് ഒഫ് ഗവർണേഴ്സ് പാസാക്കിയ ഈ നിർദേശം പ്രൊഫഷണലിസം ഇല്ലാത്തതാണെന്നും ഇറാൻ കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ഇറാൻ പുറത്തു വിട്ട ഔദ്യോഗിക പ്രസ്താവനയിൽ ഐഎഇഎയുടെ നിഷ്പക്ഷതയെ പൂർണമായും ചോദ്യം ചെയ്യുന്നുണ്ട്. യുദ്ധക്കൊതിയന്മാർ തങ്ങളുടെ സ്വാർഥ ലക്ഷ്യങ്ങൾക്കായി ഐഎഇഎയെ ഒരു ആയുധമാക്കുകയാണ്.

ഏജൻസിയിലെ ഒരു അംഗരാജ്യത്തിന്‍റെ സമാധാനപരമായ ആണവനിലയങ്ങൾക്ക് നേരെ ചരിത്രത്തിലാദ്യമായി ഇത്രയും വലിയ നിയമവിരുദ്ധ സൈനിക ആക്രമണങ്ങൾ നടന്നിട്ടും അതിൽ ഒരു ചെറിയ ആശങ്ക പോലും പ്രകടിപ്പിക്കാൻ കെൽപ്പില്ലാത്ത ഈ സംഘടനയെ പൊതുജനം എങ്ങനെ വിശ്വസിക്കുമെന്നാണ് ഇറാന്‍റെ ചോദ്യം.

ഫെബ്രുവരി അവസാനം യുഎസും ഇസ്രയേലും തങ്ങളുടെ ആണവ-പ്രതിരേോധ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ വ്യോമാക്രമണങ്ങളെ മുൻനിർത്തിയാണ് ഇറാൻ ഈ വിമർശനം ഉന്നയിച്ചത്. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദ്ദത്തിനു വഴങ്ങി പാസാക്കിയ ഈ പ്രമേയത്തിന് കൃത്യമായ മറുപടി നൽകുമെന്നും തങ്ങളുടെ അലംഘനീയമായ പരമാധികാരവും അവകാശങ്ങളും സംരക്ഷിക്കാൻ രാജ്യം ഏതറ്റം വരെയും പോകുമെന്നും ഇറാന്‍റെ നയതന്ത്ര സംഘം വ്യക്തമാക്കി. ഐഎഇഎ പ്രമേയത്തിന് പിന്നാലെ ഇറാന്‍റെ ഭാഗത്തു നിന്നുള്ള ഈ കടുത്ത നിലപാട് പശ്ചിമേഷ്യയിലെ നയതന്ത്ര പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി.

അധ്യാപികമാർ ഇൻസ്റ്റയിലൂടെ മാഫിയയുമായി ബന്ധപ്പെട്ടു, ഇടനിലക്കാരായി; അന്വേഷണത്തിന് പ്രത്യേക സംഘം

പ്രധാനമന്ത്രിയെ അവഹേളിച്ചു; ജാൻമണിക്കെതിരേ കേസെടുത്ത് പൊലീസ്

ഇൻഷുറൻസ് ലഭിക്കുമെന്ന വ‍്യാജേന മുഖ‍്യമന്ത്രിയുടെ പേരിൽ തട്ടിപ്പ്; കേസെടുത്തു

ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

പിണറായി സർക്കാരിന്‍റെ ഭരണത്തിൽ പാർട്ടിക്ക് നിയന്ത്രണം ഉണ്ടായിരുന്നില്ല; പാളിച്ചകൾ എണ്ണിപ്പറഞ്ഞ് സിപിഎം അവലോകന റിപ്പോർട്ട്