(മുകളിൽ ഇടത് മുതൽ താഴേക്ക്) ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ, ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ, ഫ്രാൻസിന്റെ യൂറോപ്പ്, വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരറ്റ്, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി
AFP
ഒക്റ്റോബർ 18 ന് ലോക ശക്തികൾ തമ്മിലുള്ള നാഴികക്കല്ലായ പത്തു വർഷത്തെ ഇറാനെതിരെയുള്ള ആണവ ഉപരോധ കരാർ അവസാനിച്ചു. തങ്ങളുടെ ആണവ പദ്ധതിയിൽ ഇനി യാതൊരു നിയന്ത്രണങ്ങളും ഉണ്ടായിരിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി.
2015ലെ ഇറാനെതിരെയുള്ള ആണവ ഉപരോധ കരാറിൽ ഇറാൻ, ചൈന, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, റഷ്യ,യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ വിയന്നയിൽ ഒപ്പു വച്ച കരാറിലാണ് പത്തുവർഷത്തേയ്ക്ക് ഇറാന് ആണവ ഉപരോധം ഏർപ്പെടുത്തിയത്. ഈ കരാറാണ് ഒക്റ്റോബർ 18 ന് അവസാനിച്ചത്. ഇതോടെ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ അന്താരാഷ്ട്ര ആണവ ഉപരോധങ്ങൾ പിൻവലിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.
ഉപരോധങ്ങൾ ഒഴിവാക്കുന്നതിനു പകരമായി ഇറാന്‍റെ യുറേനിയം സമ്പുഷ്ടീകരണം 3.67ശതമാനം ആയി പരിമിതപ്പെടുത്തുകയും ഐക്യരാഷ്ട്ര സഭയയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഇന്‍റർനാഷണൽ അറ്റോമിക് എനർജി ഏജൻസി(IAEA) അതിന്‍റെ ആണവ പ്രവർത്തനങ്ങളുടെ കർശനമായ മേൽനോട്ടം വഹിക്കുകയും ചെയ്തെങ്കിലും 2018 ൽ വാഷിങ്ടൺ ഈ കരാർ ഉപേക്ഷിക്കുകയും ഉപരോധങ്ങൾ പുന:സ്ഥാപിക്കുകയും ചെയ്തതിനെ തുടർന്ന് ടെഹ്റാൻ അതിന്‍റെ ആണവ പദ്ധതി വർധിപ്പിക്കാൻ തുടങ്ങി.
നിലവിൽ ഫ്രാൻസ്, ബ്രിട്ടൻ, ജർമനി എന്നിവരുടെ നേതൃത്വത്തിൽ ഇറാനെതിരായ യുഎൻ ഉപരോധങ്ങൾ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഒരു ദശാബ്ദത്തിനിടെ ഇതാദ്യമായി നിലവിൽ വന്നു. 2015-ൽ ഇറാൻ, ചൈന, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ വിയന്നയിൽ ഒപ്പുവച്ച കരാറിൽ, ആണവ പദ്ധതിയിലെ നിയന്ത്രണങ്ങൾക്ക് പകരമായി ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ അന്താരാഷ്ട്ര ഉപരോധങ്ങൾ പിൻവലിച്ചു.
കരാറിലെ മൂന്ന് യൂറോപ്യൻ രാജ്യങ്ങളുടെ നിർബന്ധപ്രകാരം കഴിഞ്ഞ മാസം യുഎൻ ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തിയത് കരാറിനെ ഫലപ്രദമായി ഇല്ലാതാക്കി. ഐഇഎയുടെ അഭിപ്രായത്തിൽ ഇറാൻ ഇതിനകം തന്നെ 60 ശതമാനത്തോളം യുറേനിയം സമ്പുഷ്ടീകരണം നടത്തിക്കഴിഞ്ഞു. ഇത് ഒരു ബോംബുണ്ടാക്കാൻ വേണ്ടതിന്‍റെ 90 ശതമാനത്തോളമാണ്. സിവിലിയൻ ആവശ്യങ്ങൾക്കു വേണ്ട യുറേനിയം സമ്പുഷ്ടീകരണത്തെക്കാൾ പല മടങ്ങാണിത്.