യുഎൻ സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ൽ ആ​​​​​ന്‍റോ​​​​ണി​​​​​യോ ഗു​​​​​ട്ടെ​​​​​റ​​​​​സ്

 
World

യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിനെ അപലപിച്ച് യുഎൻ

നാവികരുടെ ജീവനും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും ഭീഷണിയായ ഇത്തരം നടപടികൾ ഒരിക്കലും അംഗീകരിക്കാൻ ആകില്ലെന്ന് ഐഎംഒ സെക്രട്ടറി ജനറൽ ആർസെനിയോ ഡൊമിംഗസ്

Reena Varghese

ജനീവ: ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരേയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവത്തെ ശക്തമായി അപലപിച്ച് യുഎൻ സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ൽ ആ​​​​​ന്‍റോ​​​​ണി​​​​​യോ ഗു​​​​​ട്ടെ​​​​​റ​​​​​സ് രം​​​​​ഗ​​​​​ത്ത്. യുഎൻ വക്താവ് സ്റ്റെഫാൻ സുജാറിക്ക് ആണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ബുധനാഴ്ചയായിരുന്നു എംടി സെറ്റബെല്ലോ എന്ന ചരക്കു കപ്പലിനു നേരേയുണ്ടായ യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടത്.

ആക്രമണത്തെ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ(ഐ​​​​​എം​​​​​ഒ) സെക്രട്ടറി ജനറൽ ശക്തമായി അപലപിച്ചു. ഈ നിലപാടിനെ യുഎൻ സെക്രട്ടറി ജനറലും പൂർണമായി പിന്തുണയ്ക്കുന്നതായി യുഎൻ വക്താവ് പറഞ്ഞു. നാവികരുടെ ജീവനും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും ഭീഷണിയായ ഇത്തരം നടപടികൾ ഒരിക്കലും അംഗീകരിക്കാൻ ആകില്ലെന്ന് ഐഎംഒ സെക്രട്ടറി ജനറൽ ആർസെനിയോ ഡൊമിംഗസ് പറഞ്ഞു. നാവികരുടെ സംരക്ഷണവും സമുദ്ര പാതയിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യവും ഇരുപത്തിനാലു മണിക്കൂറും ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം