ബംഗ്ലാദേശിലെ വിസ അപേക്ഷാ കേന്ദ്രങ്ങൾ അടച്ചുപൂട്ടി ഇന്ത്യ
ധാക്ക: രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടപത്ത് ബംഗ്ലാദേശിലെ വിസ അപേക്ഷാ കേന്ദ്രങ്ങൾ അടച്ചു. രജ്ഷാഹിയിലും ഖുൽനയിലുമുള്ള 2 വിസ അപേക്ഷ കേന്ദ്രങ്ങളാണ് ഇന്ത്യ അടച്ചത്.
ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ അടുത്ത കാലത്തുണ്ടായ ഭീഷണികൾ, ബംഗ്ലാദേശ് രാഷ്ട്രീയ നേതാക്കളുടെ പ്രകോപനപരമായ ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ എന്നിവ കണക്കിലെടുത്താണ് തീരുമാനം.
ബംഗ്ലാദേശിന്‍റെ ഹൈക്കമ്മീഷണര്‍ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ മുഹമ്മദ് റിയാസ് ഹമീദുള്ളയെ വിളിച്ച് പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് നീക്കം. കഴിഞ്ഞ ദിവസം ബംഗ്ലാദേശ് നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി നേതാവ് ഹസ്‌നത്ത് അബ്ദുള്ള ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ വിവരിക്കാന്‍ ഉപയോഗിക്കുന്ന പദപ്രയോഗമായ 'ഏഴ് സഹോദരിമാരെ' അറുത്തുമാറ്റും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരേ ഇന്ത്യ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.