World

യുഎന്നിൽ വീണ്ടും കാശ്മീർ വിഷയം ഉയർത്തി പാകിസ്ഥാൻ; നിലപാടു കടുപ്പിച്ച് ഇന്ത്യ

സ്ത്രീ, സമാധാനം, സുരക്ഷ എന്നീ വിഷയങ്ങളിലൂന്നി യുഎൻ സെക്യൂരിറ്റി കൗൺസിലിൽ നടന്ന ചർച്ചയിൽ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി വീണ്ടും കാശ്മീർ വിഷയം ഉയർത്തുകയായിരുന്നു

MV Desk

യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ ജമ്മു കാശ്മീർ വിഷയം ഉയർത്തിയ പാകിസ്ഥാന് കടുത്ത ഭാഷയിൽ മറുപടി നൽകി ഇന്ത്യ. പാകിസ്ഥാന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണ്, അതുകൊണ്ടുതന്നെ മറുപടി പോലും അർഹിക്കുന്നില്ലെന്നും ഇന്ത്യയുടെ യുഎൻ സ്ഥിര പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. സ്ത്രീ, സമാധാനം, സുരക്ഷ എന്നീ വിഷയങ്ങളിലൂന്നി യുഎൻ സെക്യൂരിറ്റി കൗൺസിലിൽ നടന്ന ചർച്ചയിൽ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി വീണ്ടും കാശ്മീർ വിഷയം ഉയർത്തുകയായിരുന്നു.

എന്നാൽ തങ്ങൾക്ക് ഇത്തരം ചോദ്യങ്ങൾക്ക് മറുപടിപറയാൻ സമയമില്ല, ഇന്നത്തെ ചർച്ച വിഷയത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. സ്ത്രീ, സമാധാനം, സുരക്ഷ എന്നിവയുടെ പൂർണ്ണമായ നടപ്പാക്കലിന് ഈ ചർച്ച നിർണായകമാണ്. അതിനാൽ തന്നെ മറ്റു വിഷയങ്ങളെ കുറിച്ച് ചർച്ചചെയ്യാൻ താൽപര്യമില്ലെന്നും രുചിര വ്യക്തമാക്കി. മാത്രമല്ല പാകിസ്ഥാനുമായി സാധാരണ ബന്ധം ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അതിനായി ഭീകരതയും ശത്രുതയും ഇല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കേണ്ട ബാധ്യത പാകിസ്ഥാനാണെന്നും ഇന്ത്യ അറിയിച്ചു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി