World

ഇന്ത്യൻ വിദ്യാർത്ഥി അമെരിക്കയിൽ വെടിയേറ്റ് മരിച്ചു

ഇവിടെ ജോലി ചെയ്യുന്നതിനിടെയാണ് സയീഷ് വീരയ്ക്ക് വെടിയേറ്റത്

കൊളംബസ്: ഇന്ത്യൻ വിദ്യാർത്ഥി അമെരിക്കയിൽ വെടിയേറ്റ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ സയീഷ് വീര (24)യാണ് മരിച്ചത്. യുഎസിൽ മാസ്റ്റർ ഡി​ഗ്രിക്ക് പഠിക്കുന്ന സയീഷ്, ഒഹിയോയിലെ പെട്രോൾ സ്റ്റേഷനിൽ ജോലിചെയ്‌ത്‌ വരികയായിരുന്നു. ഇവിടെ ജോലി ചെയ്യുന്നതിനിടെയാണ് സയീഷ് വീരയ്ക്ക് വെടിയേറ്റത്.

വെടിയേറ്റ ഉടനെ സയീഷിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് കൊളംബസ് പൊലീസ് അറിയിക്കുകയായിരുന്നു. അക്രമിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. അക്രമിയെ പിടികൂടാനായി തിരച്ചിൽ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു