റഷ‍്യയിൽ ഇന്ത‍്യൻ വിദ‍്യാർഥികൾക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം

 
World

റഷ‍്യയിൽ ഇന്ത‍്യൻ വിദ‍്യാർഥികൾക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം

15 വയസു കാരനാണ് ആക്രമണത്തിന് പിന്നില്ലെന്നാണ് വിവരം

Aswin AM

മോസ്കോ: റഷ‍്യയിലെ ബാഷ്കോർട്ടോസ്ഥാൻ റിപ്പബ്ലിക്കിലെ മെഡിക്കൽ ഹോസ്റ്റലിലുണ്ടായ കത്തിക്കുത്തിൽ‌ ആറ് പേർക്ക് പരുക്കേറ്റു. ഇതിൽ നാലു പേരും ഇന്ത‍്യൻ വിദ‍്യാർഥികളാണ്. മറ്റു രണ്ടു പേർ പൊലീസ് ഉദ‍്യോഗസ്ഥരാണ്. 15 വയസു കാരനാണ് ആക്രമണത്തിന് പിന്നില്ലെന്നും നവ-നാസി സംഘടനയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പ്രതി ഇരകളുടെ രക്തം ഉപയോഗിച്ച് നാസി ചിഹ്നം വരച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരാളുടെ ആരോഗ‍്യ സ്ഥിതി ഗുരുതരമാണെന്നും റഷ‍്യൻ ഫെഡറൽ ആരോഗ‍്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"