തിരിച്ചടി തുടങ്ങി ഇറാൻ; ഇസ്രേയേലിലെയും യുഎസിലെയും സൈനിക താവളത്തിന് നേരെ ആക്രമണം
ടെഹ്റാൻ: ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇസ്രേയിലിലെയും മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങൾക്കുനേരേ ഇറാന്‍റെ ആക്രമണം. മിസൈൽ, ഡ്രോൺ ആക്രമണമാണ് നടത്തിയത്. 27 അമെരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയും ഇസ്രായേലിന് നേരെയും ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി.
ഇസ്രയേലിലെ ടെൽ അവീവിൽ നടന്ന മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായാണ് വിവരം. 22 ഓളം പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇസ്രയേലിന്‍റ സൈനിക ആസ്ഥാനം ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇതിന്‍റെ ചിത്രങ്ങളും പുറത്തുവിട്ടു. എന്നാൽ ഇക്കാര്യം ഇസ്രയേൽ തള്ളിക്കളഞ്ഞു. പ്രത്യാക്രമണം നടത്തിയാൽ ലോകം ഇതുവരെ കണ്ടിട്ടില്ലാത്തത്ര ഭീകരമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന് അമെരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.