പശ്ചിമേഷ്യയിലെ മിസൈൽ‌ പ്രതിരോധ റഡാർ സംവിധാനം ഇറാൻ തകർത്തു

 
World

അമെരിക്കയ്ക്ക് കനത്ത പ്രഹരം; പശ്ചിമേഷ്യയിലെ മിസൈൽ‌ പ്രതിരോധ റഡാർ സംവിധാനം ഇറാൻ തകർത്തു

300 ദശലക്ഷം ഡോളർ ചെലവ് വരുന്ന റഡാർ സംവിധാനമാണ് തകർന്നത്

Jisha P.O.

അമ്മൻ: യുഎസിന്‍റെ മിസൈൽ പ്രതിരോധ റഡാർ സംവിധാനത്തിന് കനത്ത പ്രഹരം നൽകി ഇറാൻ. ഗൾഫ് മേഖലയിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെയാകെ ഏകോപിപ്പിക്കുന്ന നിർണായക റഡാർ സംവിധാനം ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ തകർന്നു. 300 ദശലക്ഷം ഡോളർ ചെലവ് വരുന്ന റഡാർ സംവിധാനമാണ് തകർന്നത്.

ജോർദാനിലെ മുവാഫാഖ് സാൾട്ടി വ്യോമതാവളത്തിലായിരുന്നു ഇത് ഉണ്ടായത്. റഡാർ സംവിധാനത്തിന്‍റെ തകർച്ച ഗൾഫ് മേഖലയെ ലക്ഷ്യമിട്ടുള്ള ഇറാന്‍റെ മിസൈലുകളെ നേരിടുന്നതിൽ വെല്ലുവിളി സൃഷ്ടിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു.

യുദ്ധത്തിന്‍റെ തുടക്കദിവസങ്ങളിൽ തന്നെ യുഎസിന്‍റെ മിസൈൽ പ്രതിരോധ സംവിധാനം ഇറാൻ തകർന്നിരുന്നുവെന്നാണ് വിവരം. ഫെബ്രുവരി 28നും മാർച്ച് 3നും ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്‍റെ ആക്രമണമുണ്ടായതായാണ് പറയപ്പെടുന്നത്. ഇവയെ പ്രതിരോധിച്ചതായാണ് യുഎസ് അവകാശപ്പെട്ടത്. എന്നാൽ ആക്രമണത്തിൽ റഡാർ സംവിധാനം തകർന്നിരുന്നുവെന്നാണ് വിവരം.

വി.കുഞ്ഞികൃഷ്ണന്‍റെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു; അപകടം രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ

പാചകവാതക വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറിന് 60 രൂപ കൂട്ടി

കുടുംബശ്രീ വായ്പയെടുത്ത് സിവിൽ സർവീസ് പഠനം; 57ാം റാങ്കോടെ സ്വപ്നം യാഥാർഥ്യമാക്കി ശ്രീജ

പുതുയുഗയാത്രയുടെ സമാപനം; രാഹുൽ ഗാന്ധിയെത്തും

"ആദ‍്യം കീഴടങ്ങൂ, എന്നിട്ടാവാം ചർച്ച": ഡോണൾഡ് ട്രംപ്