ഡീഗോ ഗാർഷ്യ ദ്വീപിൽ ഇറാന്‍റെ മിസൈൽ ആക്രമണം

 
World

ഡീഗോ ഗാർഷ്യ ദ്വീപിൽ ഇറാന്‍റെ മിസൈൽ ആക്രമണം; ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്

അമെരിക്കയുടെയും ബ്രിട്ടന്‍റെയും സംയുക്ത സൈനിക താവളമുള്ള ദ്വീപാണ് ഡീഗോ ഗാർഷ്യ

Jisha P.O.

ടെഹ്റാൻ: ഡീഗോ ഗാർഷ്യയിലെ യുഎസ്-യുകെ സൈനിക താവളത്തിന് നേരേ ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം. അമെരിക്കയുടെയും ബ്രിട്ടന്‍റെയും സംയുക്ത സൈനിക താവളമുള്ള ദ്വീപാണ് ഡീഗോ ഗാർഷ്യ. മിസൈലുകളിൽ ഒന്ന് യാത്രാമധ്യേ പരാജയപ്പെട്ടതായും രണ്ടാമത്തേത് ഒരു യുഎസ് യുദ്ധക്കപ്പലിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ ഉപയോഗിച്ച് തകർത്തതായും റിപ്പോർട്ടിലുണ്ട്.

ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഡീഗോ ഗാർഷ്യ സ്ഥിതി ചെയ്യുന്നത്. ആക്രമണത്തെ കുറിച്ച് വൈറ്റ് ഹൗസും ബ്രിട്ടീഷ് എംബസിയും പ്രതികരിച്ചിട്ടില്ല.

അതിനിടെ കപ്പൽവേധ മിസൈലുകളുമായി എത്തിയ 2 യുഎസ് വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ അനുമതി നൽകിയില്ലെന്ന് ശ്രീലങ്ക വെളിപ്പെടുത്തി. ജിബൂട്ടിയിലെ യുഎസ് താവളത്തിൽ നിന്ന് 8 കപ്പൽവേധ മിസൈലുകൾ ഘടിപ്പിച്ച 2 വിമാനങ്ങൾക്കാണ് കഴിഞ്ഞമാസം 26ന് കൊളംബോ വിമാനത്താവളത്തിൽ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചതെന്ന് പ്രസിഡന്‍റ് അനുരകുമാര ദിസനാകെ പാർലമെന്‍റിൽ പറഞ്ഞു.

സിറ്റിങ് എംഎൽഎ മുഖ്യമന്ത്രിയാകണം; ഘടകകക്ഷികളുടെ പിന്തുണ സതീശന്

വാടകഗർഭധാരണം; ദമ്പതികളുടെ പ്രായം ഉയർത്താനുള്ള ഹർജി തള്ളി ഹൈക്കോടതി

"ഓരോ ആചാരവും ചോദ്യം ചെയ്തുന്നത് മതത്തെ തകർക്കും"; ശബരിലമക്കേസിൽ കോടതി

രാജി നൽകാതെ മമത; ബംഗാൾ നിയമസഭ പിരിച്ചു വിട്ട് ഗവർണർ

"ഇളയ ചെക്കൻ വച്ച വാഴ കുലച്ചു, ഒടുവിൽ തമ്മിൽ തല്ലി തലകീറി"; മുഖ്യമന്ത്രി തർക്കത്തിൽ പി.എഫ്. മാത്യു