അലി ലാരിജാനി

 
World

അലി ‌ലാരിജാനിയെ വധിച്ചെന്ന് ഇസ്രയേൽ; പ്രതികരിക്കാതെ ഇറാൻ

കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനേയിയുടെ അടുത്ത അനുയായിയെന്നാണ് ലാരിജാനി അറിയപ്പെട്ടിരുന്നത്.

നീതു ചന്ദ്രൻ

ജറൂസലം: ഇറാൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ‌ലാരിജാനിയെ വധിച്ചെന്ന് അവകാശപ്പെട്ട് ഇസ്രയേൽ. ഇറാൻ പ്രത്യാക്രമണത്തിന്‍റെ സൂത്രധാരനാണ് അലി ലാരിജാനി. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സാണ് അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. വിഷയത്തിൽ ഇറാൻ ഇനിയും പ്രതികരിച്ചിട്ടില്ല. കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനേയിയുടെ അടുത്ത അനുയായിയെന്നാണ് ലാരിജാനിയെ അറിയപ്പെട്ടിരുന്നത്.

ഇറാന്‍റെ അധികാര കേന്ദ്രത്തിൽ സവിശേഷമായ സ്വാധീനമുള്ള വ്യക്തിയാണ് ലാരിജാനി. കൊല്ലപ്പെട്ടുവെന്നത് യാഥാർഥ്യമാണെങ്കിൽ ഖമനേയിക്കു ശേഷം കൊല്ലപ്പെടുന്ന ഇറാനിലെ ഏറ്റവും മുതിൽന്ന ഉദ്യോഗസ്ഥനാണ് ലാരിജാനി. ടെഹ്റാനിലെ റാലിയിൽ വെള്ളിയാഴ്ചയാണ് ലാരിജാനി അവസാനമായി പ്രത്യക്ഷപ്പെട്ടത്.

ലാരിജാനി അടക്കം പത്ത് ഇറാനിയൻ ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്യൺ ഡോളറാണ് യുഎസ് പ്രഖ്യാപിച്ചിരുന്നത്.

എൽദോസ് കുന്നപ്പിള്ളി പ്രതിയായ ബലാത്സംഗക്കേസ്; പരാതിക്കാരി മൊഴി മാറ്റി

വയറ്റിൽ കത്രിക; ഹർഷിനയ്ക്ക് ജോലിയും നഷ്ടപരിഹാരവും ഉറപ്പു നൽകി ആരോഗ്യമന്ത്രി

നശിക്കുന്ന കാർഷിക മേഖലയും സർക്കാർ തൊഴിലിനായി മാത്രം പരിശീലിക്കുന്ന ചെറുപ്പക്കാരും! മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ

ചലച്ചിത്ര അക്കാഡമി ആരു ഭരിക്കും? സാധ്യതാ പട്ടികയിൽ സലിം കുമാറും ജഗദീഷും ജോയ് മാത്യുവും

സിനിമാ മേഖലയിലും ഈ സർക്കാരിന്‍റേതായ സിഗ്നേച്ചർ ഉണ്ടാകുമെന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷ നൽകുന്നു; കുറിപ്പുമായി വിനയൻ