ഇറാഖിലെ ഹൈപ്പർ മാർക്കറ്റിൽ വന്‍ തീപിടിത്തം; 50 ഓളം പേർ കൊല്ലപ്പെട്ടു | Video

 
World

ഇറാഖിലെ ഹൈപ്പർ മാർക്കറ്റിൽ വന്‍ തീപിടിത്തം; 50 ഓളം പേർ കൊല്ലപ്പെട്ടു | Video

കെട്ടിടത്തിന്‍റെയും മാളിന്‍റെയും ഉടമയ്‌ക്കെതിരേ കേസ്

ബാഗ്ദാദ്: കിഴക്കൻ ഇറാഖിലെ അൽ-കുട്ട് നഗരത്തിൽ ഹൈപ്പർമാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ 50 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധിപ്പേർക്ക് പരുക്കേറ്റു. എന്നാൽ നിലവിൽ തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

അൽ-കുട്ടിലെ 5 നില കെട്ടിടത്തിൽ അഗ്നിശമന സേന തീ അണയ്ക്കാൻ ശ്രമിക്കുന്നതിന്‍റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

48 മണിക്കൂറിനുള്ളിൽ അപകടത്തിന്‍റെ കാരണം വ്യക്തമാക്കുമെന്നും, കെട്ടിടത്തിന്‍റെയും മാളിന്‍റെയും ഉടമയ്‌ക്കെതിരേ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ഗവർണർ മുഹമ്മദ് അൽ-മിയാഹി വ്യാഴാഴ്ച മാധ്യമങ്ങളെ അറിയിച്ചു. അതേസമയം, മരണസംഖ്യ ഉയർന്നേക്കാമെന്നും അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്.

വിദ‍്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; അന്വേഷണത്തിന് പ്രത‍്യേക സംഘം

ആദിവാസി സ്ത്രീകൾക്കും പാരമ്പര്യസ്വത്തിൽ തുല്യാവകാശം

വോട്ടിങ് പ്രായം 16 ആയി കുറയ്ക്കാന്‍ യുകെ പദ്ധതിയിടുന്നു

20 ലക്ഷം ഫോളോവേഴ്സുമായി കേരള പൊലീസ് എഫ്ബി പേജ്

മിഥുൻ സർക്കാർ അനാസ്ഥയുടെ ഇര: രാജീവ് ചന്ദ്രശേഖർ